Kerala

സിനിമാ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെ ആക്രമിച്ചുവെന്ന കേസ്; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനു ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം

പോലിസ് അറസ്റ്റു ചെയ്താല്‍ ജാമ്യം അനുവദിക്കണമെന്നും 30,000രൂപയ്ക്ക് തതുല്യമായ ബോണ്ട് വയ്ക്കണമെന്നും നിര്‍ദ്ദേശിച്ചാണ് കോടതി ഉത്തരവ്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നും ചൂണ്ടിക്കാട്ടിയാണ് റോഷന്‍ ആന്‍ഡ്രൂസ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്

സിനിമാ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെ ആക്രമിച്ചുവെന്ന കേസ്; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനു ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം
X

കൊച്ചി: സിനിമാ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെ ആക്രമിച്ചുവെന്ന കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇദ്ദേഹത്തിന്റെ സഹായി നവാസിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പോലിസ് അറസ്റ്റു ചെയ്താല്‍ ജാമ്യം അനുവദിക്കണമെന്നും 30,000രൂപയ്ക്ക് തതുല്യമായ ബോണ്ട് വയ്ക്കണമെന്നും നിര്‍ദ്ദേശിച്ചാണ് കോടതി ഉത്തരവ്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നും ചൂണ്ടിക്കാട്ടിയാണ് റോഷന്‍ ആന്‍ഡ്രൂസ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ തന്നെ വീട്ടില്‍ കയറി ആക്രമിച്ചുവെന്ന് ചുണ്ടിക്കാട്ടി ആല്‍വിന്‍ ആന്റണി ഡിജിപി ലോക് നാഥ് ബഹ്‌റയ്ക്കടക്കം പരാതി നല്‍കിയിരുന്നു. തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ചൂണ്ടികാട്ടി റോഷന്‍ ആന്‍ഡ്രൂസും പരാതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it