Kerala

സഞ്ജീവ് ഭട്ടിനെതിരായ വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

കോടതിയില്‍ നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേത ഭട്ട് പറഞ്ഞു.

സഞ്ജീവ് ഭട്ടിനെതിരായ വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
X

കോഴിക്കോട്: സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച ജാംനഗര്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അടുത്തയാഴ്ച ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്. കോടതിയില്‍ നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേത ഭട്ട് പറഞ്ഞു.

കേസില്‍ വിചാരണ സുതാര്യമായിരുന്നില്ലെന്നും സാക്ഷികളെ വിസ്തരിക്കാന്‍ അവസരം കിട്ടിയില്ലെന്നും ശ്വേത ഭട്ട് ആരോപിച്ചു. അന്വേഷണ സംഘം സഞ്ജീവിനെ ചോദ്യം ചെയ്തിട്ടുപോലുമില്ല. ഒരു കേസിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കുക, ജാമ്യം നിഷേധിക്കുക. മറ്റൊരു കേസില്‍ ജീവപര്യപര്യന്തം ശിക്ഷ വിധിക്കുക. സഞ്ജീവ് ഭട്ടിനുണ്ടായ ഈ അനുഭവം രാജ്യത്തെ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരെയും വരുതിക്ക് നിര്‍ത്താനുളള നീക്കമാണെന്ന് ശ്വേത പറഞ്ഞു.

എല്‍ കെ അദ്വാനിയുടെ രഥയാത്ര ബിഹാറില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട ഭാരത്ബന്ദിനിടെ നടന്ന കലാപത്തിലാണ് കേസിനാസ്പദമായ സംഭവം. അക്കാലത്ത് ജാംനഗറില്‍ അഡീഷനല്‍ പൊലിസ് സൂപ്രണ്ടായിരുന്നു സഞ്ജീവ് ഭട്ട്. ഉദ്യോഗസ്ഥര്‍ അവധിയിലായതിനാല്‍ ഭട്ടിന് ജംജോദ്പൂരിന്റെ അധിക ചുമതല ഉണ്ടായിരുന്നു. ജംജോദ്പൂരിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കൊല്ലപ്പെട്ട പ്രഭുദാസ് വൈഷ്ണാനി ഉള്‍പ്പെടെ നൂറിലേറെപ്പേരെ കസ്റ്റഡിയിലെടുത്തത്.

ഒരിക്കല്‍പ്പോലും അവര്‍ ഭട്ടിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ പോലും പ്രഭുദാസ് കസ്റ്റഡയില്‍ പീഡിപ്പിക്കപ്പെട്ടതായി പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സഹോദരന്‍ അമൃത്‌ലാല്‍ ആണ് തെളിവുകളൊന്നുമില്ലാതെ പരാതി ഉന്നയിച്ചതെന്നും ശ്വേത ഭട്ട് പറഞ്ഞു.

Next Story

RELATED STORIES

Share it