Kerala

മഅ് ദനി: ഭരണകൂടം കണ്ണടച്ച് ഇരുട്ടാക്കരുത്- പിഡിപി

''മഅ് ദനിയുടെ നീതിക്ക് വേണ്ടി ജീവന്റെ വിലയുള്ള പോരാട്ടം'' എന്ന മുദ്രാവാക്യത്തില്‍ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ പിഡിപി സംഘടിപ്പിച്ച സമരജ്വാലയുടെ ഭാഗമായി കൊട്ടാരക്കര മുനിനിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹയാത്തുല്‍ ഈമാന്‍ നഗറില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഅ് ദനി: ഭരണകൂടം കണ്ണടച്ച് ഇരുട്ടാക്കരുത്- പിഡിപി
X

കൊട്ടാരക്കര: ഒരു പൗരന്റെ ജീവന്‍ നിലനിര്‍ത്താനും ചികില്‍സ ലഭ്യമാക്കാനും സമരം ചെയ്യേണ്ടിവരുന്നത് ഭരണഘടനയുടെ അന്തസ്സിന് കളങ്കമാണെന്നും ജനാധിപത്യരാജ്യത്ത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും മഅ് ദനിയുടെ കാര്യത്തില്‍ ഭരണകൂടങ്ങള്‍ കണ്ണടച്ച് ഇരുട്ടാക്കരുതെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര. ''മഅ് ദനിയുടെ നീതിക്ക് വേണ്ടി ജീവന്റെ വിലയുള്ള പോരാട്ടം'' എന്ന മുദ്രാവാക്യത്തില്‍ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ പിഡിപി സംഘടിപ്പിച്ച സമരജ്വാലയുടെ ഭാഗമായി കൊട്ടാരക്കര മുനിനിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹയാത്തുല്‍ ഈമാന്‍ നഗറില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ് ദനിക്ക് ശാരീരിക അസ്വസ്ഥതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് വിദഗ്ധപരിശോധനക്കായി ബംഗളൂരുവില്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിക്കപ്പെട്ടെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികില്‍സ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. വൃക്കയുമായി ബന്ധപ്പെട്ട രോഗാവസ്ഥ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തരമായി രണ്ട് സര്‍ജറി ഉള്‍പ്പെടെ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. മഅ് ദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് പിഡിപി നേതാക്കള്‍ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും നാളിതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലുമുണ്ടായിട്ടില്ല.

വിചാരണയുടെ പേരില്‍ ഒരു പൗരന്‍ രണ്ടുപതിറ്റാണ്ടിലധികം തടവില്‍ കഴിയേണ്ടിവരുന്നത് രാജ്യത്തെ നിയമസംവിധാനത്തിന് തന്നെ മാനക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെല്ലിക്കുന്നത്ത് നടന്ന സമരജ്വാല മണ്ഡലം പ്രസിഡന്റ് സുധീര്‍ വല്ലം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെയും പോഷകസംഘടനകളുടെയും നേതാക്കളായ സുധീര്‍ കുന്നുമ്പുറം, ഷിജു, ഷാനവാസ് പള്ളിക്കല്‍, ഭവാനി നെല്ലിക്കുന്നം, അല്‍ അമീന്‍ ബഖവി, എം എച്ച് ഷാനി, രാജമ്മ, റീനാ സാബു, ജാസ്‌ന കരിം, ഷീജാ സുധീര്‍, റെജീനാ സുധീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it