മുസ്തഫ കൊമ്മേരിയുടെ പിതാവ് അന്തരിച്ചു

മുസ്തഫ കൊമ്മേരിയുടെ പിതാവ് അന്തരിച്ചു

ഉളിയില്‍: കേരളത്തിലെ അറിയപ്പെടുന്ന ഫോര്‍മേനും (മര വ്യവസായം) വിവിധ സാമൂഹികരാഷ്ട്രീയ മേഖലകളിലെ നിറസാന്നിദ്ധ്യവുമായ പി പി മൊയ്തീന്‍ (82) നിര്യാതനായി. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരിയുടെ പിതാവാണ്.

കോഴിക്കോട് കൊമ്മേരി പുത്തന്‍പീടിയേക്കല്‍ കുടുംബാംഗമായ അദ്ദേഹം കഴിഞ്ഞ 40 വര്‍ഷമായി കണ്ണൂര്‍ ഉളിയില്‍ നരയമ്പാറയിലെ പൂതോറ്റ പറമ്പ് വീട്ടിലായിരുന്നു താമസം. ഖായിദേമില്ലത്ത് കള്‍ച്ചറല്‍ ഫോറത്തിലും ഐഎന്‍എല്ലിലും സജീവസാന്നിദ്ധ്യമായിരുന്ന അദ്ദേഹം വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ദീര്‍ഘകാലം കൊമ്മേരി മഹല്ല് പ്രസിഡന്റായിരുന്ന പരേതനായ അബ്ദുള്ള കോയ ഹാജി സഹോദരനാണ്. ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ കെ സി അബ്ദുള്ള മൗലവി സഹോദരി ഭര്‍ത്താവാണ്

ഭാര്യമാര്‍: ആമിന (പാലാഴി) എന്‍കെആമിന (കൊമ്മേരി)

മക്കള്‍: ബീരാന്‍ കോയ, അഷ്‌റഫ്, മുജീബ്, ഖമറുദ്ദീന്‍, നൂറുദ്ദീന്‍, ശറഫുദ്ദീന്‍, മുസ്തഫ കൊമ്മേരി, ഫാത്തിമ, അഹമ്മദ് കബീര്‍, ഖദീജ

മരുമക്കള്‍: സാജിത (കുന്ദമംഗലം), സറീന (കോവൂര്‍), ലൈല ( ചെലവൂര്‍), നസീറ (പാലാഴി ) റഷീദ (പേരാവൂര്‍), ആസിയ (ചക്കരക്കല്ല്), റഷീദ (പടിയൂര്‍), എന്‍കെ സുഹറാബി(കൊമ്മേരി) അതീഖുറഹ്മാന്‍ (ബാംഗ്ലൂര്‍) ഷാഹിത (കൊതേരി) നൗഷാദ് (അടിമാലി).

മയ്യത്ത് നിസ്‌കാരം വൈകീട്ടു 4.30നു നരയമ്പാറ പള്ളിയില്‍.

ഖബറടക്കം 20/06/19 ന് വൈകുന്നേരം (കണ്ണൂര്‍ മട്ടന്നൂര്‍ നരയമ്പാറ) ഉളിയില്‍ പഴയ ജുമാഅത്ത് പള്ളിയില്‍.

RELATED STORIES

Share it
Top