Kerala

പെരുമ്പാവൂരില്‍ ടിപ്പര്‍ ബൈക്കില്‍ കയറിയിറങ്ങി പിതാവും മകളും മരിച്ചു

പെരുമ്പാവൂരില്‍ ടിപ്പര്‍ ബൈക്കില്‍ കയറിയിറങ്ങി പിതാവും മകളും മരിച്ചു
X
പെരുമ്പാവൂര്‍: എം സി റോഡില്‍ പെരുമ്പാവൂര്‍ താന്നിപ്പുഴയില്‍ വാഹനാപകടം. ടിപ്പര്‍ കയറിയിറങ്ങി ബൈക്ക് യാത്രക്കാര്‍ മരിച്ചു. കോതമംഗലം കറുകടം സ്വദേശി എല്‍ദോസ് ഇദ്ദേഹത്തിന്റെ മകള്‍ ബ്ലസ്സി എന്നിവരാണ് മരച്ചത്. എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. താന്നിപ്പുഴ പള്ളിക്ക് മുന്‍വശത്താണ് സംഭവം. ബൈക്കിന്റെ പിന്നിലാണ് ടിപ്പര്‍ ഇടിച്ചത്. ഏകദേശം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനങ്ങള്‍ നിന്നത്.

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ മകളെ അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു അപകടം. പെണ്‍കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. എല്‍ദോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച എല്‍ദോ പാലക്കാട് കൃഷി അസിസ്റ്റന്റ് ആണ്.


Next Story

RELATED STORIES

Share it