കൃഷി സമ്മാന്‍ പദ്ധതി: പ്രചാരണം വ്യാജം; ആശങ്ക വേണ്ടെന്ന് കൃഷിമന്ത്രി
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവുമായി പദ്ധതിക്ക് യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: പ്രധാന്‍മന്ത്രി കൃഷി സമ്മാന്‍ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായും പദ്ധതി സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. സെക്രട്ടേറിയറ്റില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഔദ്യോഗിക സിം കാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൃഷിഭൂമിയാണെന്ന സത്യവാങ്മൂലം നല്‍കിയാല്‍ ഭൂമി ഡാറ്റാബാങ്കിലേക്ക് പോവും, അവിടെ വീട് വയ്ക്കാന്‍ സാധിക്കില്ല എന്നിങ്ങനെയുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരേ പോലിസില്‍ പരാതി നല്‍കും. പദ്ധതിയുടെ ഭാഗമാവുന്നതിനാല്‍ കൃഷിക്കാര്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാവില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവുമായി പദ്ധതിക്ക് യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ഷകരുമായി കൂടുതല്‍ ബന്ധപ്പെടുന്നതിനായാണ് സംസ്ഥാനത്തെ 1778 കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സിം കാര്‍ഡ് വിതരണം ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ മാറിയാലും മൊബൈല്‍ നമ്പര്‍ സ്ഥിരമായി ഓരോ ഓഫിസിലും ഉണ്ടാവും. കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്കെത്താന്‍ സാമൂഹിക മാധ്യമങ്ങളിലും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു തുടങ്ങി.വകുപ്പ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിങ്, ഡയറക്ടര്‍ പി കെ ജയശ്രീ, രത്തന്‍ യു ഖേല്‍ക്കര്‍, ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ വിജയേന്ദ്ര സംബന്ധിച്ചു.
RELATED STORIES
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTഎംബാപ്പെയ്ക്ക് ഡബിള്‍; ഓറഞ്ച് പടയെ തകര്‍ത്തെറിഞ്ഞ് ഫ്രാന്‍സ്
25 March 2023 4:20 AM GMTബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി തടാകത്തില്‍ മുങ്ങി മരിച്ചു
25 March 2023 3:50 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMT