തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സ് ആപ്പ്; പരാതി നല്‍കി സ്പീക്കര്‍

കോഴിക്കോട്: തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് നിര്‍മിച്ച് തട്ടിപ്പ് നടത്തുന്നതായി സ്പീക്കര്‍ എം ബി രാജേഷിന്റെ പരാതി. ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജിലെ കുറിപ്പിലൂടെ സ്പീക്കര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 7240676974 എന്ന നമ്പറിലാണ് തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് നിര്‍മിച്ചിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.
എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:
അടിയന്തര ശ്രദ്ധക്ക്
എന്റെ പേരും പ്രൊഫൈലില്‍ എന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒരു വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് നിര്‍മിച്ച് ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ്. മേല്‍പറഞ്ഞ നമ്പറില്‍ നിന്നും This is my new number. Please save it എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ഥന നടത്തുകയാണ് രീതി.
മുന്‍മന്ത്രി കെ പി മോഹനന്‍ എന്റെ പേരില്‍ സഹായം തേടിയുള്ള സന്ദേശം ലഭിച്ച കാര്യം അറിയിക്കുകയുണ്ടായി. മറ്റു പലര്‍ക്കും ഇങ്ങനെ അയച്ചിരിക്കാം. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. മേല്‍പ്പറഞ്ഞ നമ്പറോ വാട്‌സ് ആപ്പ് അക്കൗണ്ടോ എനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരേ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT