Kerala

നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; പോലിസ് അന്വേഷണം തുടങ്ങി

മധു ബാബു രാഘവ് എന്ന ഡിവൈഎസ്പിയുടെ ഫെയ്‌സ്ബുക്കിലെ യഥാര്‍ഥ പ്രൊഫൈല്‍ ഫോട്ടോയും വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിര്‍മിച്ചിരിക്കുന്നത്.

നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; പോലിസ് അന്വേഷണം തുടങ്ങി
X

കൊച്ചി: ഡിവൈഎസ്പിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്. എറണാകുളം റൂറലിലെ നാര്‍കോട്ടിക് ഡിവൈഎസ്പി മധു ബാബുവിന്റെ പേരിലാണ് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രചരിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് അന്വേഷണം ആരംഭിച്ചു. മധു ബാബു രാഘവ് എന്ന ഡിവൈഎസ്പിയുടെ ഫെയ്‌സ്ബുക്കിലെ യഥാര്‍ഥ പ്രൊഫൈല്‍ ഫോട്ടോയും വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിര്‍മിച്ചിരിക്കുന്നത്.

ഡിവൈഎസ്പിയുടെ ഫെയ്‌സ്ബുക്കിലെ ചില സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ഫ്രണ്ട് റിക്വസ്റ്റുകള്‍ പോയിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു സുഹൃത്ത് വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം ഡിവൈഎസ്പിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. അഭിഭാഷകര്‍ക്കാണ് വ്യാജ ഫെയ്‌സ്ബുക്കില്‍നിന്നും കൂടുതല്‍ റിക്വസ്റ്റുകള്‍ പോയിട്ടുള്ളത്. ഇതുവരെ ഈ അക്കൗണ്ടില്‍ 37 സുഹൃത്തുക്കളുമായി. രണ്ടുദിവസം മുമ്പാണ് മറ്റൊരു അക്കൗണ്ട് മധു ബാബുവിന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ വന്നത്.

പത്തനംതിട്ട സ്വദേശിയാണ് എറണാകുളം റൂറലിലെ നാര്‍ക്കോട്ടിക് ഡിവൈഎസ്പി മധു ബാബു. പൊതുജനമധ്യത്തില്‍ പോലിസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള പ്രതിച്ഛായ കളങ്കപ്പെടുത്താനും പണം തട്ടാനും സൃഷ്ടിച്ച വ്യാജ ഫെയ്‌സ്ബുക്കിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പി മധു ബാബു എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ ഈസ്റ്റ് പോലിസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it