Kerala

വിദ്യാര്‍ഥികള്‍ക്ക് വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്ക് നിര്‍മ്മിച്ചു നല്‍കിയ കേസ്: ഇടനിലക്കാരന്‍ പിടിയില്‍

പാലക്കാട് തൃത്താല സ്വദേശി നഫ്‌സല്‍ (38) ആണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്

വിദ്യാര്‍ഥികള്‍ക്ക് വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്ക് നിര്‍മ്മിച്ചു നല്‍കിയ കേസ്: ഇടനിലക്കാരന്‍ പിടിയില്‍
X

കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ കേസില്‍ ഇടനിലക്കാരന്‍ പിടിയില്‍.പാലക്കാട് തൃത്താല സ്വദേശി നഫ്‌സല്‍ (38) ആണ്ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. തൊണ്ണൂറായിരം രൂപ വീതം വാങ്ങി രണ്ട് വിദ്യാര്‍ഥികള്‍ക്ക് മധുര കാമരാജ് യൂനിവേഴ്‌സിറ്റിയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റും, മഹാരാഷ്ട്രയില്‍ നിന്നുള്ള പ്ലസ്ടു സര്‍ട്ടിഫിക്കറ്റും എത്തിച്ച് നല്‍കിയത് നഫ്‌സലാണെന്ന് പോലിസ് പറഞ്ഞു.

ലണ്ടനില്‍ ഹോസ്റ്റല്‍ മെസ്സില്‍ കുറച്ചു കാലം ജോലി ചെയ്ത ഇയാള്‍ അവിടെ വച്ച് പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയില്‍ നിന്നുമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദരാബാദില്‍ നിന്നും ഇയാള്‍ക്ക് കൊറിയര്‍ വഴി വന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് കൈമാറുകയായിരുന്നു. അറുപതിനായിരം രൂപ ഹൈദരാബാദ് സ്വദേശിക്കും മുപ്പതിനായിരം രൂപ ഇയാള്‍ക്കുമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വേണമന്ന് ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.

ഇയാളുടെ തൃത്താലയിലുള്ള വീട്ടിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. യുകെ യിലെ കിംഗ്സ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ എംഎസ്‌സി ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ് സ്റ്റഡീസിന് ചേരുന്നതിനാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയത്. ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് കെ ദാസ്, എസ്‌സിപിഒ മാരായ നവീന്‍ ദാസ്, ജിസ്‌മോന്‍, കുഞ്ഞുമോന്‍ തുടങ്ങിയവരാണ് അന്വഷണ സംഘത്തിലുളളത്. അടുത്തടുത്ത ദിവസങ്ങളിലായി യുകെ യിലേക്ക് പോകാനെത്തിയ ഏഴു വിദ്യാര്‍ഥികളെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുമായി നെടുമ്പാശ്ശേരിയില്‍ പിടികൂടിയത്. അന്വേഷണം വ്യാപിപ്പിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it