കര്‍ദിനാളിനെതിരെ വ്യജരേഖ ചമച്ചതില്‍ വൈദികര്‍ക്ക് പങ്കെന്ന ആരോപണം;അടിയന്തര വൈദിക സമിതിയോഗം ഇന്ന്
ഇന്ന് ഉച്ചകഴിഞ്ഞാണ് യോഗം ചേരുന്നത്.കര്‍ദിനാള്‍ പക്ഷത്തെ വൈദികന്‍ ഫാ.ആന്റണി പൂതവേലിലാണ് കഴിഞ്ഞ ദിവസം വൈദികര്‍ക്കെതിരെ വിവാദമായ വെളിപ്പെടുത്തല്‍ നടത്തിയത്.ഭൂമി വില്‍പന വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രംഗത്തു വന്ന മുഴുവന്‍ വൈദികര്‍ക്കും വ്യാജ രേഖ ചമച്ചതില്‍ പങ്കുണ്ടെന്നായിരുന്നു ഫാ. ആന്റണി പൂത വേലില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഫാ. പോള്‍ തേലാക്കട്ടിനും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു

കൊച്ചി: സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ചതില്‍ വൈദികര്‍ക്ക് പങ്കുണ്ടെന്ന വെളിപെടുത്തലിന്റെ പശ്ചാത്തലത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും. ഇന്ന് ഉച്ചകഴിഞ്ഞാണ് യോഗം ചേരുന്നത്.കര്‍ദിനാള്‍ പക്ഷത്തെ വൈദികന്‍ ഫാ.ആന്റണി പൂതവേലിലാണ് കഴിഞ്ഞ ദിവസം ഫാ.പോള്‍ തേലക്കാട്ടിലടക്കമുള്ള വൈദികര്‍ക്കെതിരെ വിവാദമായ വെളിപ്പെടുത്തല്‍ നടത്തിയത്.ഭൂമി വില്‍പന വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രംഗത്തു വന്ന മുഴുവന്‍ വൈദികര്‍ക്കും വ്യാജ ബാങ്ക് രേഖ ചമച്ചതില്‍ പങ്കുണ്ടെന്നായിരുന്നു ഫാ. ആന്റണി പൂത വേലില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഫാ. പോള്‍ തേലാക്കട്ടിനും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തനിക്കൊപ്പം താമസിച്ചിരുന്നു കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരനായ വൈദികന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള രേഖകള്‍ തങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഇതിന് 10 ലക്ഷം രൂപ ചിലവ് വരുമെന്ന് പറഞ്ഞിരുന്നുവെന്നും ഫാ.ആന്റണി പൂതവേലില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.വ്യാജ രേഖ ചമച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിനഡിന്റെ നിര്‍ദേശ പ്രകാരം നല്‍കിയ പരാതിയില്‍ എടുത്ത കേസില്‍ ഫാ.പോള്‍ തേലക്കാട്ട്, മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരെ പ്രതികളാക്കി പോലിസ് കേസെടുത്തിരുന്നു. ഇതോടെ വ്യാജ രേഖ ചമയ്ക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കേസ് തേച്ചു മായ്ച്ചു കളയാന്‍ ഉന്നതതലത്തില്‍ സ്വാധീനം ചെലുത്തി ശ്രമങ്ങള്‍ നടത്തിവരികയാണെന്നും ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഫാ.ആന്റണി പൂതവേലില്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ന് അടിയന്തര വൈദിക സമിതിയോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.യോഗത്തില്‍ ഫാ.ആന്റണി പൂതവേലിനോട് വിശദീകരണം തേടാന്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.