വ്യാജവോട്ടും ഇരട്ടവോട്ടും ജനഹിതം ദുര്‍ബലപ്പെടുത്തും: എസ്‌വൈഎഫ്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വ്യാജ, ഇരട്ട വോട്ട് ആരോപണങ്ങള്‍ ജനഹിതം ദുര്‍ബലപ്പെടുന്ന ഗുരുതര പ്രശ്‌നങ്ങളാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നതെന്നതിനാല്‍ ബന്ധപ്പെട്ടവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നും ഇത് ജനാധിപത്യസംവിധാനത്തിനു കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നതെന്നും എസ്‌വൈഎഫ് മലപ്പുറം വെസ്റ്റ് ജില്ലാ സഭ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് ഹസന്‍ ജിഫ്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്‌വൈഎഫ് ജില്ലാസഭ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. ത്രിവര്‍ഷ കര്‍മപദ്ധതി സമര്‍പ്പണം സദഖത്തുല്ല മൗലവി കാടാമ്പുഴ നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി അശ്‌റഫ് ബാഖവി കാളികാവ് സമാപനസന്ദേശം നല്‍കി. പുതിയ ഭാരവാഹികളായി സി എ ജലീല്‍ വഹബി (പ്രസിഡന്റ്), സയ്യിദ് ഹസന്‍ ജിഫ്രി മൂന്നിയൂര്‍ (ജനറല്‍ സെക്രട്ടറി), റഫീഖ് മൗലവി പുകയൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജലീല്‍ വഹബി, മൊയ്തീന്‍ കുട്ടി മന്നാനി സംസാരിച്ചു.
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ് കയ്യേറ്റത്തെ അപലപിച്ചു: ഗുജറാത്ത് എഐഎംഐഎം...
18 May 2022 3:14 PM GMT'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനം 21ന്...
18 May 2022 3:12 PM GMTഇന്ത്യയിലെ ബഹുഭൂരിപക്ഷവും മാംസാഹാരികള്‍; നോണ്‍ വെജ് കഴിക്കുന്നവരുടെ...
18 May 2022 3:10 PM GMTഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളും ഏകീകരിക്കുന്നു; ഉത്തരവ് ...
18 May 2022 3:01 PM GMTതിരുവല്ലയില്‍ സ്കൂട്ടറും വാനും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു
18 May 2022 2:46 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്നു പേര് പിടിയില്‍
18 May 2022 2:32 PM GMT