- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബെവ്‌കോയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; പോലിസും എക്സൈസും അന്വേഷണം അരംഭിച്ചു
ബിവറേജസ് കോർപറേഷനും കൺസ്യൂമർ ഫെഡും ഓൺലൈൻ വഴി മദ്യ വിൽപന തുടങ്ങിയെന്ന വ്യാജ സന്ദേശമാണ് വെബ്സൈറ്റ് വഴി പ്രചരിപ്പിക്കുന്നത്.

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ് ആരംഭിച്ച തട്ടിപ്പ് നടത്തിയ സംഭവത്തിൽ എക്സൈസ് വിഭാഗം അന്വേഷണം ആരംഭിച്ചു. കൊച്ചിയിൽ കൺസ്യൂമർ ഫെഡിന്റെ വിദേശ മദ്യഷോപ്പിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ കോർപറേഷന്റെ പേരും ലോഗോയും സഹിതമുള്ള പേജ് പ്രത്യക്ഷപ്പെട്ടത്. കൺസ്യൂമർ ഫെഡിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പോലിസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബിവറേജസ് കോർപറേഷനും കൺസ്യൂമർ ഫെഡും ഓൺലൈൻ വഴി മദ്യ വിൽപന തുടങ്ങിയെന്ന വ്യാജ സന്ദേശമാണ് വെബ്സൈറ്റ് വഴി പ്രചരിപ്പിക്കുന്നത്. 24 മണിക്കൂർ ഡെലിവറിയാണ് ഇവരുടെ വാഗ്ദാനം. ഫോൺനമ്പർ സഹിതം നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. മേൽവിലാസം നൽകി ക്യാഷ് ഓൺ ഡെലിവറിയായും ഓൺലൈനായും പണം അടയ്ക്കാം. ബുക്കിങ് പൂർത്തിയായാൽ തൊട്ടുപിന്നാലെ ഇ-മെയിൽ സന്ദേശവും എസ്എംഎസും ലഭിക്കും. എന്നാൽ മദ്യം മാത്രം ലഭിക്കില്ല.
ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഓൺലൈൻ വഴി മദ്യം എത്തിക്കാൻ സംസ്ഥാന സർക്കാർ ആദ്യം പദ്ധതിയിട്ടെങ്കിലും ഹൈക്കോടതി ഇടപെട്ടതോടെ പിന്മാറി. ഇതിന്റെ മറപറ്റിയാണ് പുതിയ ഓൺലൈൻ തട്ടിപ്പുകാർ രംഗത്തിറങ്ങിയത്. കോർപറേഷന്റെ പേരും ലോഗോയുമുള്ള സൈറ്റിൽ ഇന്ത്യൻ, വിദേശ നിർമിത ബ്രാൻഡുകളിലുള്ള മദ്യത്തിന്റെ ഡിസ്പ്ലേയുണ്ട്. ബെവ്കോയിൽ കിട്ടുന്ന മദ്യത്തിന്റെ വില സഹിതമുള്ള ഡിസ്പ്ലേ നോക്കി തിരഞ്ഞെടുത്ത് ഓൺലൈനായി പണം നൽകി ബുക്ക് ചെയ്യാം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















