പാര്‍ട്ടിയെ ചതിച്ച് മറുകണ്ടം ചാടുന്നവന്‍ ആരായാലും കൈകാര്യം ചെയ്യണം: റിജില്‍ മാക്കുറ്റി
പ്രതിപക്ഷ സമരം ജനഹൃദയങ്ങളെ ആകര്‍ഷിക്കണമെന്നും തല്ല് വാങ്ങാനും ജയിലില്‍ പോകാനും വിണ്ണില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങാനും നേതാക്കന്‍മാര്‍ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട്: പാര്‍ട്ടിയെ ചതിച്ച് മറുകണ്ടം ചാടുന്നവന്‍ ആരായാലും ഇനി ഒരാള്‍ അങ്ങനെ പോകാന്‍ തയ്യാറാവാത്ത രൂപത്തില്‍ അവനെ കൈകാര്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് റിജില്‍ മാക്കുറ്റി.
അഞ്ചു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്ക് പിന്നാലെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രതിപക്ഷ സമരം ജനഹൃദയങ്ങളെ ആകര്‍ഷിക്കണമെന്നും തല്ല് വാങ്ങാനും ജയിലില്‍ പോകാനും വിണ്ണില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങാനും നേതാക്കന്‍മാര്‍ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു തലമുറ ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും മുതലും പലിശയും കൂട്ടുപലിശയും എടുത്താണ് ഇത്രയും കാലം ഈ പാര്‍ട്ടി മുന്നോട്ട് പോയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പാര്‍ട്ടിയെ ചതിച്ച് മറുകണ്ടം ചാടുന്നവന്‍ ആരായാലും ഇനി ഒരാള്‍ അങ്ങനെ പോകാന്‍ തയ്യാറാത്ത രൂപത്തില്‍ അവനെ കൈകാര്യം ചെയ്യണം. അല്ലാതെ അമ്പലത്തിലും പള്ളിയിലും ഒന്നുമല്ല പോകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയില്‍ നവീകരണം അനിവാര്യമാണ്. എല്ലാവരെയും കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണം. ക്രിയാത്മകമായ വിമര്‍ശനം നേതൃത്വം ഉള്‍കൊള്ളണം. അവരെ ശത്രുക്കളായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
കേരള സ്കില്‍സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി
27 Jan 2023 4:24 PM GMTവിദ്യാര്‍ഥികളുടെ ആശയങ്ങള്‍ക്ക് ചിറക് നല്കി കെഡിസ്കിന്റെ യങ് ...
19 Jan 2023 10:00 AM GMTയുജിസി നെറ്റ് പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു
30 Dec 2022 1:00 PM GMTനഴ്സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങള്‍: എഎസ്ഇപിഎന്‍ കോഴ്സിലേക്ക്...
24 Dec 2022 12:49 AM GMTമൗലാനാ ആസാദ് നാഷനല്‍ ഉറുദു യൂനിവേഴ്സിറ്റിക്ക് നാക് എ പ്ലസ്...
22 Dec 2022 11:10 AM GMTയുജിസി ചട്ടം ലംഘിച്ചു; 12 കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി
18 Dec 2022 4:47 AM GMT