ദീപാ നിശാന്തിനെതിരേ ഫേസ്ബുക്ക് ബയോ കോപ്പിയടി ആരോപണം
ഫേസ്ബുക്ക് ബയോ കോപ്പിയടിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത് കേരളവര്‍മ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായ സംഗീത സുഷമാ സുബ്രമഹ്ണ്യനാണ്.
കോഴിക്കോട്: കവിതാ മോഷണത്തിലൂടെ വിവാദത്തിലകപ്പെട്ട തൃശൂര്‍ കേരള വര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് വീണ്ടും കോപ്പിയടി വിവാദത്തില്‍. ഫേസ്ബുക്ക് ബയോ കോപ്പിയടിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത് കേരളവര്‍മ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായ സംഗീത സുഷമാ സുബ്രമഹ്ണ്യനാണ്. കേരള വര്‍മയിലെ തന്നെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്റെ കവിതയിലെ വരികള്‍ കടപ്പാട് വയ്ക്കാതെ ഫേസ്ബുക്ക് ബയോ ആയി നല്‍കുകയും ഇതുവഴി മറ്റുള്ളവരെ സ്വന്തം കവിതയെന്ന് തെറ്റിദ്ധരിപ്പിച്ചെന്നുമാണ് പുതിയ ആരോപണം. ഉതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം തുടങ്ങിയതോടെ ദീപാ നിശാന്ത് ഫേസ്ബുക്ക് ബയോ നീക്കം ചെയ്തിട്ടുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് കവി എസ് കലേഷിന്റെ കവിത ദീപാ നിശാന്ത് സ്വന്തം പേരില്‍ അധ്യാപക സംഘടനയായുടെ സര്‍വ്വീസ് മാസികയില്‍ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. സ്‌കൂള്‍ കലോല്‍സവ വേദിയില്‍ വരെ പ്രതിഷേധത്തിനു കാരണമാക്കിയ കവിതാ മോഷണം ഒടുവില്‍ മാപ്പ് പറഞ്ഞതോടെയാണ് വിരാമമായത്.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT