Kerala

എക്‌സൈസിന്റെ പരിശോധന: കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കൊടിഞ്ഞിയില്‍നിന്ന് 100 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ ഇപ്പോള്‍ താമസിക്കുന്ന തീരൂര്‍ മൂച്ചിക്കല്‍ റെയില്‍വേ ബ്രിഡ്ജ്‌ന് സമീപത്തെ ക്വാര്‍ട്ടഴ്‌സില്‍നിന്ന് 1.600 കിലോ കഞ്ചാവ് കണ്ടെടുത്തു.

എക്‌സൈസിന്റെ പരിശോധന: കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
X

പരപ്പനങ്ങാടി: എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളില്‍നിന്നായി കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. കോഴിക്കോട് താമരശ്ശേരിയില്‍ 1.600 കിലോ കഞ്ചാവുമായി കോടഞ്ചേരി വില്ലേജില്‍ മൈക്കാവ് ദേശത്ത് എറണ്ടോര്‍ കുന്നത്ത് വീട്ടില്‍ ബബീഷാണ് എക്‌സൈസിന്റെ പിടിയിലായത്. കൊടിഞ്ഞിയില്‍നിന്ന് 100 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ ഇപ്പോള്‍ താമസിക്കുന്ന തീരൂര്‍ മൂച്ചിക്കല്‍ റെയില്‍വേ ബ്രിഡ്ജ്‌ന് സമീപത്തെ ക്വാര്‍ട്ടഴ്‌സില്‍നിന്ന് 1.600 കിലോ കഞ്ചാവ് കണ്ടെടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫിസര്‍ ടി യൂസുഫലി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ പ്രദീപ്കുമാര്‍, ഷിജിത്, ജിനരാജു, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഐശ്വര്യ, ലിഷ, മായ എന്നിവരാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസും പാര്‍ട്ടിയും പെരുവെള്ളൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലും പരിശോധനയിലുമാണ് 140 ഗ്രാം കഞ്ചാവുമായി നിരവധി കഞ്ചാവുകേസിലെ പ്രതിയായ തിരൂരങ്ങാടി ആവനാഴി സ്വദേശി കൊളക്കാടന്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (30)യെ അറസ്റ്റു ചെയ്തത്.

പെരുവള്ളൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നതായി മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും രഹസ്യനിരിക്ഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നും ഈ ഭാഗങ്ങളില്‍ കര്‍ശനപരിശോധനയും നിരീക്ഷണവും നടത്തുമെന്നും ലഹരി മാഫിയക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സിഐയ്ക്ക് പുറമേ പ്രിവന്റീവ് ഓഫിസര്‍മാരായ കെ എസ് സുര്‍ജിത്, ടി സന്തോഷ്, സിവില്‍ ഓഫിസര്‍മാരായ കെ വി രജീഷ്, കെ സമേഷ്, എം കെ ഷിജു, ഷിനു, ചന്ദ്രമോഹന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it