ആലപ്പുഴയില്‍ 700 ലിറ്റര്‍ വ്യാജ അരിഷ്ടം പിടിച്ചെടുത്തു
ആലപ്പുഴ പഴവീട് കേന്ദ്രീകരിച്ചു അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വേദ കടയില്‍ സൂക്ഷിച്ചിരുന്ന 1500 കുപ്പി (700 ലിറ്റര്‍) വീര്യം കൂടിയ അരിഷ്ടമാണ് കണ്ടെടുത്തത്.

ആലപ്പുഴ: ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ പൂട്ടിയ സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 700 ലിറ്റര്‍ വ്യാജ അരിഷ്ടം കണ്ടെടുത്തു. ആലപ്പുഴ പഴവീട് കേന്ദ്രീകരിച്ചു അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വേദ കടയില്‍ സൂക്ഷിച്ചിരുന്ന 1500 കുപ്പി (700 ലിറ്റര്‍) വീര്യം കൂടിയ അരിഷ്ടമാണ് കണ്ടെടുത്തത്. ഒരാളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ബിജുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍ രാജന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്തെ മദ്യ ശാലകള്‍ പൂട്ടിയ സാഹചര്യത്തില്‍, ലക്ഷ്യമിട്ടിരുന്ന വലിയ അനധികൃത അരിഷ്ട വില്‍പ്പനയാണ് എക്‌സൈസ് സംഘം തകര്‍ത്തത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എ അജീബ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എച്ച് മുസ്തഫ, ബിപിന്‍ പി ജി, പ്രദീഷ് പി, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ വിജി എംവി എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT