ചാരായവാറ്റും വില്‍പ്പനയും; രണ്ട് പേര്‍ അറസ്റ്റില്‍
കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്പിരിറ്റ് മാഫിയയിലെ കണ്ണികളാണ് പിടിയിലായവര്‍.

കായംകുളം: ചാരായ വാറ്റും വില്‍പ്പനയും നടത്തിയിരുന്ന രണ്ട് പേര്‍ എക്‌സൈസ് വാഹന പരിശോധനയില്‍ പിടിയിലായി. എക്‌സൈസ് വാഹന പരിശോധനക്കിടെ കായംകുളം കാപ്പില്‍ ബൈക്കില്‍ വ്യാജമദ്യം കടത്തുകയായിരുന്ന യുവാവ് പിടിയിലാവുകയായിരുന്നു. 14 കുപ്പികളിലായി കടത്തുകയായിരുന്ന മദ്യവുമായി ഭരണിക്കാവ് ഇലിപ്പിക്കുളം ഓണം പള്ളില്‍ ഗിരീഷ് കുമാറാണ് പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ഓച്ചിറ മുളവേലില്‍ വീട്ടില്‍ വിനോദിനേയും അറസ്റ്റ് ചെയ്തു. ഇയാളുടെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ സൂക്ഷിച്ച 35 ലിറ്റര്‍ വീതമുള്ള മൂന്ന് കന്നാസുകളിലായി 105 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തു.
സ്പിരിറ്റ് കരിങ്ങാലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് വാറ്റുചാരായം എന്ന വ്യാജേനയാണ് വില്‍പ്പന നടത്തിയിരുന്നത്. കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്പിരിറ്റ് മാഫിയയിലെ കണ്ണികളാണ് പിടിയിലായവര്‍. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് മൊത്ത വിതരണക്കാരനില്‍ നിന്നുമാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. ഇയാളെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
കായംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് അനീര്‍ഷയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ മുഹമ്മദ് സുധീര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ ഓംകാര്‍നാഥ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ റഫീക്ക്, വിപിന്‍, അരുണ്‍ ദീപു, രതീഷ്, പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT