Kerala

വൈഗയുടെ കൊലപാതകം: പിതാവ് സനുമോഹനെതിരെ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു

എറണാകുളം കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.വലിയ കടബാധ്യതയുണ്ടായിരുന്ന സനു മോഹന്‍ അതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാണ് മകള്‍ വൈഗയെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിത്തില്‍ പോലിസ് വ്യക്തമാക്കിയിരിക്കുന്നതെന്നാണ് വിവരം

വൈഗയുടെ കൊലപാതകം: പിതാവ് സനുമോഹനെതിരെ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു
X

കൊച്ചി:പതിമൂന്നുവയസുകാരി വൈഗയെ കൊലപ്പെടത്തി പുഴയില്‍ തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ പിതാവ് സനുമോഹനെതിരെ പോലിസ് കുറ്റ പത്രം സമര്‍പ്പിച്ചു.എറണാകുളം കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.വലിയ കടബാധ്യതയുണ്ടായിരുന്ന സനു മോഹന്‍ അതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാണ് മകള്‍ വൈഗയെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിത്തില്‍ പോലിസ് വ്യക്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.

മകള്‍ ജീവിച്ചിരുന്നാല്‍ ബാധ്യതയാകുമെന്നും സനുമോഹന്‍ കരുതി. വൈഗയെ ഒഴിവാക്കിയശേഷം മറ്റെവിടെയെങ്കിലും പോയി ജീവിക്കാനായിരുന്നു ശ്രമം. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുളള കുറ്റങ്ങള്‍ എന്നിവയും സനുമോഹനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ ആണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ച് മകള്‍ വൈഗയെ സ്വന്തം ശരീരത്തോട് ചേര്‍ത്ത് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി.തുടര്‍ന്ന് കാറില്‍ കൊണ്ടുപോയി മുട്ടാര്‍ പുഴയില്‍ താഴ്ത്തിയതിനു ശേഷം സനുമോഹന്‍ അവിടെ നിന്നും രക്ഷപെടുകയായിരുന്നു.എന്നാല്‍ വെളളത്തില്‍ വീണ ശേഷമാണ് വൈഗ മരിച്ചതെന്ന് ഫൊറന്‍സിക് പരിശോധനയിലൂടെ പോലിസ് കണ്ടെത്തി.

കൊലപാതകത്തിനു ശേഷം ഒളിവളില്‍ പോയ സനുമോഹനെ 28 ദിവസത്തിനു ശേഷമാണ് പോലിസ് പിടികുടുന്നത്.വടക്കന്‍ കര്‍ണ്ണാടകയിലെ കാര്‍വാര്‍ ടാഗോര്‍ ബീച്ചില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സ്വകാര്യ ബസ്സില്‍ കൊല്ലൂരില്‍ നിന്ന് ഉഡുപ്പി വഴി കാര്‍വാറിലേയ്ക്ക് കടക്കുന്നതിനിടെയാണ് കര്‍ണ്ണാടക പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സനുമോഹനെ കൊച്ചി സിറ്റി പോലിസിനു കൈമാറുകയായിരുന്നു.236 പേജുളള കുറ്റപത്രത്തിനൊപ്പം 1200 പേജുളള കേസ് ഡയറിയും കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ സനു മോഹന്റെ ഭാര്യയടക്കം 97 സാക്ഷികളുമുണ്ട്

Next Story

RELATED STORIES

Share it