Kerala

തൃക്കാക്കരയില്‍ വിജയം സുനിശ്ചിതമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ്

കേരളത്തിലെ ഒരു മണ്ഡലവും ഇടത് പക്ഷത്തിന് വിജയിക്കാന്‍ സാധിക്കാത്തതായി ഇല്ലെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ ഇക്കുറി മാറി ചിന്തിക്കുമെന്നും ഡോ.ജോ ജോസഫ് പറഞ്ഞു

തൃക്കാക്കരയില്‍ വിജയം സുനിശ്ചിതമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ്
X

കൊച്ചി: തൃക്കാക്കരയില്‍ വിജയം സുനിശ്ചിതമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ ജോ ജോസഫിനെ പ്രഖ്യാപിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ഒരു മണ്ഡലവും ഇടത് പക്ഷത്തിന് വിജയിക്കാന്‍ സാധിക്കാത്തതായി ഇല്ല.പാലാ വരെ മാറിയിട്ടുണ്ട്. തൃക്കാക്കരയിലെ ജനങ്ങള്‍ ഇക്കുറി മാറി ചിന്തിക്കുമെന്നും ഡോ.ജോ ജോസഫ് പറഞ്ഞു.

കത്തോലിക്ക സഭയുടെ ഇടപെടലിനെ തുടര്‍ന്നാണോ സിപിഎം ജോ ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്നെ സ്ഥാനാര്‍ഥിയാക്കുന്നതിനായി കത്തോലിക്ക സഭയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു മറുപടി.താന്‍ സഭയുടെ കീഴിലുള്ള ആശുപത്രിയിലാണ് ജോലി ചെയ്യുന്നത് എന്നത് ശരിയാണ്. അതിന്റെ പേരില്‍ താന്‍ സഭയുടെ നോമിനിയാണെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്.തന്റെ സ്ഥാനാര്‍ഥിത്വത്തിനായി സഭ ഇടപെട്ടിട്ടില്ലെന്നും ഡോ.ജോ ജോസഫ് പറഞ്ഞു.

ചെറുപ്പം മുതലേ ഇടതുപക്ഷവമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് താന്‍.തന്റെ പിതാവ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്നു.പിതാവിനൊപ്പം കമ്മ്യുണിസ്റ്റു പാര്‍ട്ടിയ്ക്കുവേണ്ടി സമരകാലത്ത് ചുവരെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പഠനകാലത്തും ഡോക്ടറായതിനു ശേഷവും താന്‍ ഇടതു പക്ഷത്തിനൊപ്പമായിരുന്നു.ഇടതുപക്ഷത്തിന്റെ പരിപാടികളില്‍ താന്‍ പങ്കെടുത്തിരുന്നു.കൊവിഡ് കാലത്ത് ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.നിലവില്‍ താന്‍ സിപിഎം പാര്‍ട്ടി അംഗമാണ്. ഇതെല്ലാം കണക്കിലെടുത്തായിരിക്കും തന്നെ ഇടതു സ്ഥാനാര്‍ഥിയാക്കിയതെന്നും ഡോ.ജോ ജോസഫ് പറഞ്ഞു.

Next Story

RELATED STORIES

Share it