ഗുണ്ട ആക്രമണ കേസിലെ മുഖ്യപ്രതിയെ വീണ്ടും കാപ്പ ചുമത്തി ജയിലില്‍ അടച്ചു
നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി കിഴക്കേപ്രം അത്താണി ഭാഗത്ത് അനൂപ് (പൊക്കന്‍ അനൂപ് -32) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

കൊച്ചി:മാട്ടുപുറം ഗുണ്ട ആക്രമണ കേസിലെ മുഖ്യപ്രതിയെ വീണ്ടും കാപ്പ ചുമത്തി ജയിലില്‍ അടച്ചു. നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി കിഴക്കേപ്രം അത്താണി ഭാഗത്ത് അനൂപ് (പൊക്കന്‍ അനൂപ് -32) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നോര്‍ത്ത്പറവൂര്‍, ആലുവ വെസ്റ്റ്, കാലടി, നെടുമ്പാശ്ശേരി പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ അന്യായമായ സംഘം ചേരല്‍, വധശ്രമം, കവര്‍ച്ച, ദേഹോപദ്രവം, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങി ഏഴ് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലിസ് പറഞ്ഞു.
അനൂപിനെ 2020 നവംബറില്‍ ആറ് മാസം കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. പിന്നീട് മറ്റ് കേസുകളിലെ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുകയും, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജനുവരി അവസാനം ആലങ്ങാട് സ്‌റ്റേഷന്‍ പരിധിയില്‍ മാട്ടുപുറത്ത് ഷാനവാസ് എന്നയാളെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് വീണ്ടും കാപ്പ ചുമത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ കാപ്പ നിയമപ്രകാരം 43 പേരെ ജയിലിലടച്ചു. 31 പേരെ നാടു കടത്തി. ജില്ലയില്‍ കാപ്പ നിയമ പ്രകാരമുള്ള നടപടികള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് എസ് പി കെ കാര്‍ത്തിക് അറിയിച്ചു.
RELATED STORIES
മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMTരാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം:...
24 March 2023 11:23 AM GMTരാഹുല്‍ ഗാന്ധിയുടെ അയോഗ്യത: വയനാട്ടില്‍ പുതിയ തിരഞ്ഞെടുപ്പ്...
24 March 2023 10:30 AM GMTഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില്‍ കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMT