Kerala

ജാമ്യം നേടിയ ശേഷം കുറ്റകൃത്യം തുടര്‍ന്നു; പോക്‌സോ കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു

കോതമംഗലം സ്വദേശി മിഥുന്‍ ലാല്‍ (19)ന്റെ ജാമ്യമാണ് റദ്ദാക്കിയത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി

ജാമ്യം നേടിയ ശേഷം കുറ്റകൃത്യം തുടര്‍ന്നു; പോക്‌സോ കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു
X

കൊച്ചി: എറണാകുളം റൂറല്‍ ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന ഒരു പ്രതിയുടെ കൂടി ജാമ്യം റദ്ദാക്കി ജയിലിലടച്ചു. ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട കോതമംഗലം സ്വദേശി മിഥുന്‍ ലാല്‍ (19)ന്റെ ജാമ്യമാണ് റദ്ദാക്കിയത്.ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ക്ക് ഉപാധികളോടെ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ലംഘിച്ച് കോതമംഗലം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് മോഷണ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് പോക്‌സോ കോടതി ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചത്.

നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നുണ്ടോയെന്ന്! നിരീക്ഷിച്ചു വരികയാണെന്ന് എസ് പി കാര്‍ത്തിക്ക് പറഞ്ഞു. നിലവില്‍ ഇരുപത്തിയെട്ട് പേരുടെ ജാമ്യം റദ്ദാക്കുകയും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച നൂറ്റിപതിനാറ് പേരുടെ ജാമ്യം റദ്ദാക്കുന്നതിനായി റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it