Kerala

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ സ്വമേധയാണ് കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസര്‍, സൗത്ത് പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജില്ലാ പോലിസ് മേധാവി എന്നിവരോട് സെപ്തംബര്‍ 22 നകം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു
X

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ ശുചി മുറിയില്‍ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച സംഭവത്തില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ സ്വമേധയാണ് കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസര്‍, സൗത്ത് പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജില്ലാ പോലിസ് മേധാവി എന്നിവരോട് സെപ്തംബര്‍ 22 നകം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പം വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ 17 വയസുകാരി ആശുപത്രിയിലെ ശുചിമുറിയിലെ ക്ലോസറ്റില്‍ പ്രസവിച്ചത്.തുടര്‍ന്ന് ഈ വിവരം ആശുപത്രി അധികൃതരെ അറിയിക്കാതെ ഇതേ ആശുപത്രിയില്‍ പെണ്‍കുട്ടി അഡ്മിറ്റാകുകയും ചെയ്തു.ശുചിമുറി വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ക്ലോസറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്.തുടര്‍ന്ന് പോലിസെത്തി നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി പോലിസിനെ അറിയിച്ചു. പോക്‌സോ നിയമ പ്രകാരം കേസെടുത്ത പോലിസ് ഇന്നലെ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ വയനാട് പള്ളിക്കുന്ന് സ്വദേശി ജോബിന്‍ ജോണി(20)യെ അറസ്റ്റു ചെയ്തിരുന്നു.

Next Story

RELATED STORIES

Share it