Kerala

ഇതര സംസ്ഥാന തൊഴിലാളികളുമായി വന്ന വാഹനത്തില്‍ നിന്നും കഞ്ചാവും ബ്രൗണ്‍ ഷുഗറും പിടികൂടി

അസമില്‍ നിന്നും പെരുമ്പാവൂരിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുമായി വന്ന ടൂറിസ്റ്റ് വാഹനത്തില്‍ നിന്നും അരക്കിലോയോളും കഞ്ചാവും പത്ത് ഗ്രാം ബ്രൗണ്‍ ഷുഗറും പോലിസ് പിടികൂടിയത്

കൊച്ചി: അസമില്‍ നിന്നും പെരുമ്പാവൂരിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുമായി വന്ന ടൂറിസ്റ്റ് വാഹനത്തില്‍ നിന്നും അരക്കിലോയോളും കഞ്ചാവും പത്ത് ഗ്രാം ബ്രൗണ്‍ ഷുഗറും പോലിസ് പിടികൂടി. പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ മഹേഷ് (31) നെ അറസറ്റ് ചെയ്തു.

ഇതര സംസ്ഥാന തൊഴിലാളികളുമായി വരുന്ന വാഹനത്തില്‍ മയക്കുമരുന്നുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് റൂറല്‍ ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും പെരുമ്പാവൂര്‍ പോലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഔഷധി ജംഗ്ഷനില്‍ വെച്ചാണ് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിച്ചത്.

സീറ്റുകളുടെ അടിയില്‍ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. നാല്‍പ്പതോളം പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തു വരുന്നതായും പോലിസ് വ്യക്തമാക്കി. വരാപ്പുഴ സ്വദേശിയുടേതാണ് വാഹനം. ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം തോമസ്, എസ് സി പി ഒ ഇ ആര്‍ സുരേഷ്, സി എസ് അരുണ്‍, ജയ്ജന്‍ ആന്റണി, സി എ അഷറഫ് എന്നിവരും പരിശോധനയ്ക്കുണ്ടായിരുന്നു.

Next Story

RELATED STORIES

Share it