- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണ്‍ലൈന്‍ തട്ടിപ്പ് : വീട്ടമ്മയുടെ പക്കല്‍ നിന്നും സംഘം തട്ടിയെടുത്തത് 17,000 രൂപ; പണം തിരിച്ച് പിടിച്ച് സൈബര്‍ പോലിസ്
ഓണ്‍ലൈന്‍ സൈറ്റ് വഴി 790 രൂപ നല്‍കി ബംഗളുരുവിലേക്ക് ട്രെയിന്‍ ബുക്ക് ചെയ്തു. ബുക്ക് ചെയ്ത തീയതിക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തതു കൊണ്ട് ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയായിരുന്നു. പണം തിരികെ അക്കൗണ്ടില്‍ വരാത്തതിനാല്‍ ഗൂഗിളില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പരതി ആദ്യം കിട്ടിയ നമ്പറില്‍ വിളിച്ചു. ഇതാകട്ടെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ നമ്പര്‍ ആയിരുന്നു
കൊച്ചി:വീണ്ടും ഒണ്‍ലൈന്‍ തട്ടിപ്പ്. വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ സൈബര്‍ പോലിസിന്റെ സമയോജിത ഇടപെടലിനെ തുടര്‍ന്ന് തിരിച്ചു കിട്ടി. കാലടി സ്വദേശിയായ വീട്ടമ്മ ഓണ്‍ലൈന്‍ സൈറ്റ് വഴി 790 രൂപ നല്‍കി ബംഗളുരുവിലേക്ക് ട്രെയിന്‍ ബുക്ക് ചെയ്തു. ബുക്ക് ചെയ്ത തീയതിക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തതു കൊണ്ട് ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയായിരുന്നു. പണം തിരികെ അക്കൗണ്ടില്‍ വരാത്തതിനാല്‍ ഗൂഗിളില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പരതി ആദ്യം കിട്ടിയ നമ്പറില്‍ വിളിച്ചു. ഇതാകട്ടെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ നമ്പര്‍ ആയിരുന്നു.ഇതറിയാതെയാണ് വീട്ടമ്മ വിളിച്ചത്.
ഒരു സ്ത്രീയാണ് മറുതലയ്ക്കല്‍ ഫോണെടുത്തത്. മാന്യമായ സംസാരം. പണം തിരികെ അയക്കാനായി എടിഎം കാര്‍ഡിന്റെ ഇരുവശവും സ്‌കാന്‍ ചെയ്ത് അയക്കാന്‍ അവര്‍ പറഞ്ഞു. വീട്ടമ്മ ഉടന്‍ തന്നെ അയക്കുകയും ചെയ്തു. അധികം വൈകാതെ വീട്ടമ്മയുടെ അക്കൗണ്ടിലുണ്ടായ പതിനേഴായിരത്തോളം രൂപ രണ്ടു പ്രാവശ്യമായി തൂത്തു പെറുക്കി തട്ടിപ്പു സംഘം കൊണ്ടുപോയി.ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം മനസിലായത്.തുടര്‍ന്ന് വീട്ടമ്മ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കി. എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സൈബര്‍ പോലിസ് സ്‌റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി.
തട്ടിപ്പ് സംഘം പ്രമുഖമായ രണ്ട് ഒണ്‍ലൈന്‍ വാലറ്റുകളിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഉടനെ ഇടപാട് മരവിപ്പിക്കുകയും കമ്പനികളുമായി ബന്ധപ്പെട്ട് പണം തിരികെ ലഭിക്കാനുളള നടപടി സ്വീകരിക്കുകയുമായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്എച്ച്ഒ എം ബി ലത്തീഫ്, ഐനീഷ്‌സാബു, ജെറികുര്യാക്കോസ്, വികാസ് മണി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. എടിഎം കാര്‍ഡിലെ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ്പി കാര്‍ത്തിക്ക് പറഞ്ഞു
RELATED STORIES
ലോക ചെസ് ചാംപ്യന്ഷിപ്പില് ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTട്രെയ്നിന്റെ വാതിലില് തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMTഅബ്ദുര്റഹീം കേസ്; ഡിസംബര് 30ന് പരിഗണിക്കും
12 Dec 2024 1:52 PM GMTപ്രവാചക നിന്ദ നടത്തിയ അധ്യാപകന് ആക്രമിക്കപ്പെട്ട സംഭവം: എം കെ...
12 Dec 2024 1:38 PM GMTവിനായകന്റെ ആത്മഹത്യ; പോലിസുകാര്ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
12 Dec 2024 12:08 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT