Kerala

രോഗികള്‍ കുറയുന്നു;സിയാല്‍ കൊവിഡ് ചികില്‍സാകേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചു

ആശുപത്രിയില്‍ ചികില്‍സ വേണ്ടിവരുന്ന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള താല്‍ക്കാലിക ചികില്‍സാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.മുപ്പതിനായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 2020 ജൂലായിലാണ് കൊവിഡ് ഒന്നാം ലെവല്‍ ചികില്‍സാകേന്ദ്രം തുടങ്ങിയത്

രോഗികള്‍ കുറയുന്നു;സിയാല്‍ കൊവിഡ് ചികില്‍സാകേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചു
X

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) കണ്‍വെന്‍ഷന്‍ സെന്ററില്‍ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിവന്നിരുന്ന കൊവിഡ് രണ്ടാം ലെവല്‍ ചികില്‍സാകേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആശുപത്രിയില്‍ ചികില്‍സ വേണ്ടിവരുന്ന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള താല്‍ക്കാലിക ചികില്‍സാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.മുപ്പതിനായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 2020 ജൂലായിലാണ് കൊവിഡ് ഒന്നാം ലെവല്‍ ചികില്‍സാകേന്ദ്രം തുടങ്ങിയത്.

നവംമ്പര്‍ മുതല്‍ കൂടുതല്‍ സൗകര്യങ്ങളോടെ രണ്ടാം ലെവല്‍ ചികില്‍സാകേന്ദ്രമായി മാറി. 250 രോഗികളെ, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒരേസമയം ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ടായിരുന്നു. 150 പേര്‍ക്ക് ഒരേസമയം ഓക്സിജന്‍ നല്‍കാന്‍ ശേഷിയുള്ള പ്ലാന്റും ഇവിടെയുണ്ടായിരുന്നു. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നായി 4203 പേര്‍ ഇതുവരെ ഇവിടെ കിടത്തിച്ചികില്‍സ നേടി. 30 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം ആരോഗ്യമേഖലാ ജീവനക്കാര്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊവിഡ് ചികില്‍സാകേന്ദ്രം ആരംഭിച്ചതോടെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ തിരക്ക് ഒരുപരിധിവരെ ഒഴിവാക്കാനായി.

വെള്ളം, വൈദ്യുതി ഉള്‍പ്പെടുള്ളവയെല്ലാം സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി സിയാല്‍ സൗജന്യമായി നല്‍കി. ചികില്‍സ അവസാനിച്ചതോടെ കണ്‍വെന്‍ഷന്‍ സെന്റര്‍ ഏറ്റെടുക്കാന്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കിയിരുന്നു.രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്താന്‍ തുറന്നു നല്‍കും. ദേശീയ ആരോഗ്യ മിഷന്‍ പ്രോജക്ട് മാനേജര്‍ ഡോ.മാത്യൂസ് നുമ്പെല്ലി സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസിന് കണ്‍വെന്‍ഷന്‍ സെന്ററിന്റെ താക്കോല്‍ കൈമാറി.

Next Story

RELATED STORIES

Share it