Kerala

മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം:കുറ്റപത്രം സമര്‍പ്പിച്ചു; എട്ടു പ്രതികള്‍

എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വാഹനം ഓടിച്ച അബ്ദുല്‍ റഹ്മാന്‍ ആണ് ഒന്നാം പ്രതി, സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയും നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് മൂന്നാം പ്രതിയുമാണ്

മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം:കുറ്റപത്രം സമര്‍പ്പിച്ചു; എട്ടു പ്രതികള്‍
X

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ എട്ട് പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വാഹനം ഓടിച്ച അബ്ദുല്‍ റഹ്മാന്‍ ആണ് ഒന്നാം പ്രതി, സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയും നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് മൂന്നാം പ്രതിയുമാണ്, ഹോട്ടലിലെ ജീവനക്കാരായ വിഷ്ണു, മെല്‍വിന്‍, ലിന്‍സണ്‍, ഷിജു ലാല്‍, അനില്‍ എന്നിവരാണ് നാലു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍.

പ്രതി സൈജു തങ്കച്ചന്‍ അമിതവേഗത്തില്‍ അന്‍സി കബീര്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നതാണ് വാഹനം അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് കുറ്റപത്രത്തിലെ ആരോപണം. വാഹനം ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും റോയ് വയലാറ്റും സൈജുവും ദുരുദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ദേശിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ റോയിയുടെ ഹോട്ടലില്‍ നിന്നും മടങ്ങുന്ന വഴിയാണ് നവംബര്‍ ഒന്നിന് അര്‍ധരാത്രിയോടെ അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച എറണാകുളംവൈറ്റില ചക്കരപറമ്പിന് സമീപം അപകടത്തില്‍പെട്ടത്. ഹോട്ടലില്‍ നിന്നും കാറില്‍ പുറപ്പെട്ട അന്‍സിയെയും സുഹൃത്തുക്കളെയും അവിടം മുതല്‍ സൈജു മറ്റൊരു കാറില്‍ പിന്തുടരുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട അന്‍സിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിന്റെ െ്രെഡവര്‍ വേഗത കൂട്ടി.ഇതോടെ സൈജുവും കാറിന്റെ വേഗത കൂട്ടി.ചക്കരപറമ്പില്‍ വെച്ച് മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ ഇടിച്ച് അന്‍സിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Next Story

RELATED STORIES

Share it