എറണാകുളത്ത് തീപിടുത്തം തുടര്‍ക്കഥയാകുന്നു; ഹൈക്കോടതിക്കു സമീപത്തെ മംഗള വനത്തിനു സമീപത്തെ പുല്‍ക്കാടിന് തീപിടിച്ചു
ഹൈക്കോടതിക്ക് സമീപത്തെ പക്ഷി സങ്കേതമായ മംഗളവനത്തിനോട് ചേര്‍ന്ന് ഒരേക്കറോളം വരുന്ന പുല്‍ക്കാടിനാണ് വൈകിട്ടോടെ തീപിടിച്ചത്.വൈകിട്ട് 5.15 ഓടെയായിരുന്നു തീപിടിത്തം.മൂന്നു യൂനിറ്റ് അഗ്നി ശമന സേനയുടെ ശ്രമഫലമായി രാത്രി എട്ടോടെ തീ നിയന്ത്രണ വിധേയമാക്കി

കൊച്ചി: എറണാകുളത്ത് തീപിടുത്തം തുടര്‍ക്കഥയാകുന്നു. നഗരമധ്യത്തില്‍ കഴിഞ്ഞ ദിവസം ചെരുപ്പു കമ്പനിയുടെ ഗോഡൗണും ഇന്നലെ കാക്കനാട് ബ്രഹ്മപുരത്ത് മാലിന്യ മലയും കത്തിയതിനു പിന്നാലെ നഗര മധ്യത്തിലെ മംഗളവനത്തിന് സമീപത്തെ പുല്‍ക്കാടിനും തീ പിടിച്ചു.് ഹൈക്കോടതിക്ക് സമീപത്തെ പക്ഷി സങ്കേതമായ മംഗളവനത്തിനോട് ചേര്‍ന്ന് ഒരേക്കറോളം വരുന്ന പുല്‍ക്കാടിനാണ് വൈകിട്ടോടെ തീപിടിച്ചത്.വൈകിട്ട് 5.15 ഓടെയായിരുന്നു തീപിടിത്തം.മംഗളവനത്തിന്റെ ഓള്‍ഡ് റെയിവേ സ്റ്റേഷനോട് ചേര്‍ന്ന് ഇആര്‍ജി റോഡിലെ പുല്‍പ്പടര്‍പ്പിനാണ് ആദ്യം തീ പിടിച്ചത്. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ തീ പടര്‍ന്നതു പരിഭ്രാന്തി പടര്‍ത്തി. ഒന്നര മീറ്റര്‍ ഉയരത്തില്‍ ഇവിടെ പുല്ലു വളര്‍ന്നു നില്‍പ്പുണ്ട്. പുല്ലിന്റെ അടിഭാഗം ഉണങ്ങിയും മുകള്‍ഭാഗം പച്ചപ്പിലുമാണ്. പുകയും തീയും ഉയരുന്നതു കണ്ടു മംഗള വനത്തിലുണ്ടായിരുന്ന സന്ദര്‍ശകരാണു അഗ്നിശമന സേനയെ അറിയിച്ചത്. ക്ലബ് റോഡില്‍ നിന്നും സ്റ്റേഷന്‍ ഓഫിസര്‍ എസ് ബി അഖിലിന്റെ നേതൃത്വത്തില്‍ യൂനിറ്റ് എത്തിയപ്പോഴേക്കും പുല്‍മേടിന് തീ പടര്‍ന്നിരുന്നു. തുടര്‍ന്ന് രണ്ടു യൂനിറ്റ് കൂടി എത്തി നടത്തിയ തീവ്ര പരിശ്രമത്തിനൊടുവില്‍ രാത്രി എട്ടോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മംഗളവനത്തിന്റെ ഭാഗമായ മരങ്ങളിലേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും തീപ പടരാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT