Kerala

വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍

ചൂര്‍ണ്ണിക്കര കുമ്പളാംപറമ്പില്‍ സനല്‍ (36) നെയാണ് ആലുവ പോലിസ് പിടികൂടിയത്

വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍
X

കൊച്ചി: തായിക്കാട്ടുകരയില്‍ വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍. ചൂര്‍ണ്ണിക്കര കുമ്പളാംപറമ്പില്‍ സനല്‍ (36) നെയാണ് ആലുവ പോലിസ് പിടികൂടിയത്. കളിസ്ഥലത്ത് കുട്ടികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കാം ചോദിക്കാനെത്തിയ ഇയാള്‍ റോഡില്‍ വച്ച് വീട്ടമ്മയെ അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം സനല്‍ ഒളിവില്‍ പോയി. ഇന്‍സ്‌പെക്ടര്‍ സിഎല്‍ സുധീര്‍ , എഎസ്‌ഐ സോജി, ഇക്ബാല്‍ സിപിഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, എച്ച് ഹാരിസ്, മുഹമ്മദ് കബീര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it