കാലടിയിലെ സുമേഷിന്റെ കൊലപാതകം: മുഖ്യ പ്രതി പിടിയില്‍
മഞ്ഞപ്ര വടക്കുംഭാഗം ഔപ്പാടന്‍ വീട്ടില്‍ സാജു (42) വിനെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചീട്ടുകളി സ്ഥലത്തുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്

കൊച്ചി:കാലടി മഞ്ഞപ്രയില്‍ സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റില്‍. മഞ്ഞപ്ര വടക്കുംഭാഗം ഔപ്പാടന്‍ വീട്ടില്‍ സാജു (42) വിനെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചീട്ടുകളി സ്ഥലത്തുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംലര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റ സുമേഷിനെ ചീട്ടുകളിക്കുകയായിരുന്ന അഞ്ചംഗ സംഘം മഞ്ഞപ്ര ഇറച്ചി മാര്‍ക്കറ്റിന് മുമ്പിലെ കടയുടെ സമീപം കിടത്തിയ ശേഷം കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് ഇവിടെ കിടന്ന് സുമേഷ് മരിച്ചു. തലയുടെ പിന്‍ഭാഗത്തേറ്റ ക്ഷതമാണ് മരണകാരണം. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രധാന പ്രതി പിടിയിലാകുന്നത്. സാജുവിനെ സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ഡിവൈഎസ്പി ഇ പി റെജി, ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ്, എസ് ഐമാരായ സ്‌റ്റെപ്‌റ്റോ ജോണ്‍, ദേവസ്സി, എ എസ് ഐമാരായ അബ്ദുല്‍ സത്താര്‍, ബിനു സെബാസ്റ്റ്യന്‍, എസ് സി പി ഒ അനില്‍കുമാര്‍ സി പി ഒ ഷൈജോ പോള്‍. എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്‍ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില്‍ ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT