എറണാകുളം ജില്ലയില്‍ അപകടാവസ്ഥയിലുള്ള വൃക്ഷങ്ങള്‍ ഉടന്‍ നീക്കണമെന്ന് ജില്ലാ കലക്ടര്‍
സ്‌കൂള്‍ കോംപൗണ്ട്, റോഡ്, തോട് അരികുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന വൃക്ഷങ്ങള്‍ നിലകൊളളുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഈ വൃക്ഷങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണം
കൊച്ചി: എറണാകുളം ജില്ലയില്‍ പല പ്രദേശങ്ങളിലും വൃക്ഷങ്ങള്‍ മറിഞ്ഞും വൃക്ഷശിഖരങ്ങള്‍ വീണും അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അപകട ഭീഷണിയുയര്‍ത്തുന്ന വൃക്ഷങ്ങള്‍ നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.സ്‌കൂള്‍ കോംപൗണ്ട്, റോഡ്, തോട് അരികുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന വൃക്ഷങ്ങള്‍ നിലകൊളളുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍, അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഈ വൃക്ഷങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണം. അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന് ബോധ്യപ്പെടുന്ന വൃക്ഷങ്ങള്‍ ഒഴിവാക്കാന്‍ ട്രീ കമ്മിറ്റി രൂപീകരിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
നീക്കം ചെയ്യുന്ന വൃക്ഷങ്ങള്‍ക്ക് പകരമായി വൃക്ഷത്തൈകള്‍ സുരക്ഷിതമായി നട്ടുപരിപാലിക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. നടപടി സ്വീകരിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
RELATED STORIES
തൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല് ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്ശനത്തിന് ...
8 Sep 2024 3:25 AM GMT