യുവാവിനെ മര്‍ദ്ദിച്ച് ബൈക്ക് കവര്‍ച്ച: പ്രതികള്‍ അറസ്റ്റില്‍
കേസിലെ ഒന്നാം പ്രതി ചേരാനല്ലൂര്‍ പള്ളിക്കവല നെടിയകുളങ്ങര വീട്ടില്‍ നിതിന്‍(25 ),ചേരാനല്ലൂര്‍ ഇടയക്കുന്നം കാവില്‍മടം വീട്ടില്‍ വിവേക്് (25)എന്നിവരെയാണ് ചേരാനല്ലൂര്‍ പോലിസ് അറസ്റ്റു ചെയ്തത്

കൊച്ചി: ചേരാനല്ലൂര്‍ ഇടപ്പള്ളി മന്നം റോഡിനു സമീപം വച്ച് കൊല്ലം സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചശേഷം യുവാവിന്റെ പള്‍സര്‍ ബൈക്ക് മോഷ്ടിച്ചുകൊണ്ടുപോയ സംഘത്തിലെ രണ്ടു പേരെ ചേരാനല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.കേസിലെ ഒന്നാം പ്രതി ചേരാനല്ലൂര്‍ പള്ളിക്കവല നെടിയകുളങ്ങര വീട്ടില്‍ നിതിന്‍(25 ),ചേരാനല്ലൂര്‍ ഇടയക്കുന്നം കാവില്‍മടം വീട്ടില്‍ വിവേക് (25)എന്നിവരെയാണ് ചേരാനല്ലൂര്‍ പോലിസ് അറസ്റ്റു ചെയ്തത്.നിതിനെ ആണ് ആദ്യം അറസ്റ്റു ചെയ്തത്.
നിതിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഒളിവില്‍ പോയ വിവേക് ബംഗളുരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞതിനുശേഷം നാട്ടിലെത്തിയപ്പോളാണ് പോലിസ് അറസ്റ്റു ചെയ്തത്. 2021 ഫെബ്രുവരി 28 നു രാത്രിയാണ് കേസ്സിനാസ്പദമായ സംഭവം നടക്കുന്നത്. മയക്കു മരുന്നു സംഘത്തില്‍പ്പെട്ട രണ്ടു സംഘങ്ങളള്‍ തമ്മില്‍ വാക്കേറ്റമാകുകയും നിതിന്‍, വിവേക് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം പരാതിക്കാരനായ യുവാവിനെ മര്‍ദിച്ചവശനാക്കിയ ശേഷം ബൈക്കുമായി കടന്നു കളയുകയായിരുന്നു.
അറസ്റ്റിലായ നിതിന്റെ പക്കല്‍ നിന്നും പോലീസ് മോഷണവാഹനം കണ്ടെടുത്തിരുന്നു. ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി കെ വിജയരാഘവന്‍ , സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ കെ എം സന്തോഷ് മോന്‍, എ കെ എല്‍ദോ,എ എസ്് ഐ ഷിബു ജോര്‍ജ്ജ്, സിപിഒ മാരായ ശ്രീരാജ്, അനീഷ്,നിതിന്‍എന്നിവിരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT