Kerala

കാല്‍നടയാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തൃശുര്‍ സ്വദേശി റെനി (21) യാണ് മരിച്ചത്. കൂടെ യാത്ര ചെയ്ത തൃശുര്‍ സ്വദേശി സൂരജിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാല്‍നടയാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
X

കൊച്ചി: അങ്കമാലിയില്‍ റോഡ് മുറിച്ച് കടക്കുവാന്‍ ശ്രമിച്ച കാല്‍നടയാത്രക്കാരിയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.ബൈക്ക് ഓടിച്ചിരുന്ന തൃശുര്‍ സ്വദേശി റെനി (21) യാണ് മരിച്ചത്.

കൂടെ യാത്ര ചെയ്ത തൃശുര്‍ സ്വദേശി സൂരജിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സൂരജിന്റെ നില ഗുരുതരമാണ് അത്താണി ചെങ്ങമനാട് എസ് വളവിലാണ് അപകടം നടന്നത്.അപകടം നടന്ന് ഓടി കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റെനിയുടെ ജീവന്‍ രക്ഷിക്കാനായില്ല

Next Story

RELATED STORIES

Share it