Kerala

സീറോമലബാര്‍ സഭാ നേതൃത്വം വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു:സഭാ സുതാര്യ സമിതി

സഭ പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടുന്ന, അപഹാസ്യമാക്കപ്പെടുന്ന നിരവധി വിഷയങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതൊന്നും സ്പര്‍ശിക്കാതെ മറ്റു പ്രശ്‌നങ്ങള്‍ നിരത്തി വിശ്വാസികളെ മുഴുവന്‍ മെത്രാന്‍ സംഘം വിഡ്ഢികള്‍ ആക്കാന്‍ ശ്രമിക്കുകയാണെന്നും സഭാസുതാര്യ സമിതി നേതാക്കള്‍ കുറ്റപ്പെടുത്തി.

സീറോമലബാര്‍ സഭാ നേതൃത്വം വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു:സഭാ സുതാര്യ സമിതി
X

കൊച്ചി: സീറോ മലബാര്‍ സഭാ സിനഡ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ നിലവില്‍ സഭ നേരിടുന്ന നിരവധി പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം മാത്രമാണെന്ന് സഭാസുതാര്യസമിതി(എഎംടി) പ്രസിഡന്റ് മാത്യു കരോണ്ടുകടവില്‍,ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍ വക്താവ് ഷൈജു ആന്റണി എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

സഭ പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടുന്ന, അപഹാസ്യമാക്കപ്പെടുന്ന നിരവധി വിഷയങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതൊന്നും സ്പര്‍ശിക്കാതെ മറ്റു പ്രശ്‌നങ്ങള്‍ നിരത്തി വിശ്വാസികളെ മുഴുവന്‍ മെത്രാന്‍ സംഘം വിഡ്ഢികള്‍ ആക്കാന്‍ ശ്രമിക്കുകയാണെന്നും സഭാസുതാര്യ സമിതി നേതാക്കള്‍ കുറ്റപ്പെടുത്തി.പൊതുസമൂഹവും വിശ്വാസികളും ചര്‍ച്ച ചെയ്യുന്നത് ഒരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ഒരു വൈദികനും മറ്റൊരു കന്യാസ്ത്രീയും ജയിലില്‍ ആയിരിക്കുന്നതും, കള്ളപട്ടയം ഉണ്ടാക്കി ഭൂമി വില്‍പന നടത്തിയത് അടക്കം നിരവധി സംഭവങ്ങളും കേസുകളും കോടതിയിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍കുന്നു.

എന്നിട്ടും അത്തരം പ്രശ്‌നങ്ങള്‍ ഒന്നും സ്പര്‍ശിക്കാതെ ഈ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ ഒരു നടപടിയും എടുക്കാതെ ഇരുട്ടു കൊണ്ട് ഓട്ട അടക്കുന്ന സഭാ നേതൃത്വംത്തിന്റെ പ്രസ്താവനയെ വിശ്വാസസമൂഹം തികഞ്ഞ അവഞയോടെ തള്ളിക്കളയുമെന്ന് സഭാസുതാര്യ സമിതി നേതാക്കള്‍ വ്യക്തമാക്കി.എറണാകുളം അതിരൂപതക്ക് റെസ്റ്റിട്യൂഷന്‍ നടത്തി കൊടുക്കാന്‍ വത്തിക്കാന്‍ നേരിട്ട് നിര്‍ദേശം നല്‍കിയിട്ടും അതിലോന്നും തീരുമാനം എടുക്കാതെ ഒരു കേസിന്റെ മാത്രം പോലിസ് റിപ്പോര്‍ട്ട് പൊക്കിപിടിച്ചു നിരപരാധി ചമയുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉടന്‍ സ്ഥാനം ഒഴിയണമെന്നും സഭാസുതാര്യ സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it