Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന: ബിഷപ്പ് ഹൗസിനു മുന്നില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ച് അല്‍മായ മുന്നേറ്റം

എറണാകുളം-അങ്കമാലി അതിരൂപതയിലെ ബിഷപ്പ് ഹൗസിനു മുന്നിലാണ് അല്‍മായ മുന്നേറ്റം കോര്‍ ടീം അംഗങ്ങള്‍ കാനോന്‍ നിയമം എന്നെഴുതിയ മാസ്‌ക് കൊണ്ട് വായ് മൂടികെട്ടി പ്രതിഷേധിച്ചുത്

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന: ബിഷപ്പ് ഹൗസിനു മുന്നില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ച് അല്‍മായ മുന്നേറ്റം
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമിവില്‍പനയുമായി ബന്ധപ്പെട്ട് സഭാ നേതൃത്വത്തിന്റെ നിലപാടിനെതിരെ വായ്മൂടിക്കെട്ടി പ്രതിഷേധിച്ച് അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ അല്‍മായ മുന്നേറ്റം.എറണാകുളം-അങ്കമാലി അതിരൂപതയിലെ ബിഷപ്പ് ഹൗസിനു മുന്നിലാണ് അല്‍മായ മുന്നേറ്റം കോര്‍ ടീം അംഗങ്ങള്‍ കാനോന്‍ നിയമം എന്നെഴുതിയ മാസ്‌ക് കൊണ്ട് വായ് മൂടികെട്ടി പ്രതിഷേധിച്ചുത്.

അതിരൂപതയെ വഞ്ചിച്ച മാര്‍ ആന്റണി കരിയില്‍ തിരികെ പോകുക,വിശ്വാസികളുടെ മണ്ണ് ഭൂമാഫിയകള്‍ക്ക് വിട്ടുതരില്ല,ഭൂമാഫിയകള്‍ക്ക് വേണ്ടി മാര്‍പ്പാപ്പയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന സിനഡ് നടപടി തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചയിരുന്നു പ്രതിഷേധം.എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍ക്കണമെന്ന വത്തിക്കാന്‍ ഉത്തരവ് രാജ്യത്തിലെയും, സഭയിലെയും എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തുന്നതാണെന്ന് അല്‍മായ മുന്നേറ്റം ഭാരവാഹികള്‍ ആരോപിച്ചു.

അതിരൂപതയുടെ അധികാരപ്പെട്ടവര്‍ കാണിച്ച കൂട്ടിയ വിശ്വാസ വഞ്ചനകള്‍ മൂലം അതിരൂപതക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന് അതിരൂപതയുടെ തന്നെ 12 ഏക്കറിലധികം സ്ഥലം വിറ്റ് കടം തീര്‍ത്തതാണ്.നിലവില്‍ അതിരൂപതയ്ക്ക് സാമ്പത്തിക ബാധ്യത നിലനില്‍ക്കുന്നില്ല. എന്നിട്ടും ഭൂമി വില്‍പനയുമായി സഭാ നേതൃത്വം മുന്നോട്ട് പോകുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഒരിക്കല്‍ കൂടി തട്ടിപ്പ് നടത്താനാണെന്നും അല്‍മായ മുന്നേറ്റം ആരോപിച്ചു.


ബിഷപ്പ് ഹൗസിന് മുന്നിലെ പ്രതീകാത്മക സത്യാഗ്രഹം ഒരു തുടക്കം മാത്രമാണ്. അത് വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകും. ഫൊറോന, ഇടവക കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കും. അതിരൂപതയുടെ എല്ലാ ഫൊറോനകളില്‍ നിന്നും മണ്ണ് കൊണ്ടുവന്ന് ബിഷപ്പിന് നല്‍കുന്ന മണ്ണു ദാന സമരമുറ വരും ദിവസങ്ങളിലുണ്ടാകുമെന്നും ഇവര്‍ പറഞ്ഞു.

അതിരൂപതയുടെ ഭൂമി വിശ്വാസികളുടേതാണ്. അതിന്റെ വില്‍പനക്കാര്യം തീരുമാനിക്കാനുള്ള അവകാശം അതിരൂപതക്ക് മാത്രമാണ്. അത് തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ല. തീരുമാനവുമായി മുന്നോട്ടു പോയാല്‍ നേതൃത്വം വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അല്‍മായ മുന്നേറ്റം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധസമരം പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെരാര്‍ദ് ഉത്ഘാടനം ചെയ്തു, അഡ്വ. ബിനു ജോണ്‍, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍, ജോമോന്‍ തോട്ടപ്പിള്ളി, ബോബി മലയില്‍, ജോണ്‍ കല്ലൂക്കാരന്‍, പാപ്പച്ചന്‍ ആത്തപ്പിള്ളി സംസാരിച്ചു.

Next Story

RELATED STORIES

Share it