എരഞ്ഞോളി മൂസയുടെ ഖബറടക്കം ഇന്ന്
രാവിലെ 9 മുതല്‍ 11 മണിവരെ തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി മൊട്ടാമ്പുറം ജമാഅത്ത് പള്ളിയിലെത്തിച്ച് 12.30 ഓടെ ഖബറടക്കം നടക്കും.

കോഴിക്കോട്: മാപ്പിളപ്പാട്ടിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ എരഞ്ഞോളി മൂസയുടെ ഖബറടക്കം ഇന്ന് നടക്കും. രാവിലെ 9 മുതല്‍ 11 മണിവരെ തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി മൊട്ടാമ്പുറം ജമാഅത്ത് പള്ളിയിലെത്തിച്ച് 12.30 ഓടെ ഖബറടക്കം നടക്കും. മൂസയുടെ നിര്യാണത്തില്‍ ദു:ഖസൂചകമായി സര്‍വകക്ഷി നേതൃത്വത്തില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ തലശ്ശേരി ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കുംയ ഹോട്ടലുകളെയും മെഡിക്കല്‍ ഷോപ്പുകളെയും ഒഴിവാക്കിയിട്ടുണ്ട്.
ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് എരഞ്ഞോളി മൂസ മരണപ്പെടുന്നത്. ഗായകസംഘത്തെ കുടുംബം പോലെ കൊണ്ടുനടന്നിരുന്ന മൂസാക്കയുടെ വേര്‍പാടിന്റെ വേദനയിലാണ് സഹപ്രവര്‍ത്തകര്‍. കൂടെ വരുന്നവര്‍ക്ക് അവസരം കൊടുക്കാനാണ് മൂസാക്ക എന്നും ശ്രദ്ധിച്ചതെന്ന് ഒന്നിച്ച് പാട്ടുപാടിയിരുന്നവര്‍ ഓര്‍ക്കുന്നു. തലശ്ശേരിയിലെ ചോയ്‌സ് ഓര്‍ക്കസ്ട്രക്കാര്‍ക്കാണ് തനിക്ക് കിട്ടുന്ന പരിപാടികള്‍ മൂസ നല്‍കുക. അഞ്ചുകൊല്ലം മുമ്പുവരെ എല്ലാരും ഒരു വണ്ടിയിലാണ് പരിപാടിക്ക് പോയിരുന്നത്. പഴയ മാപ്പിളപ്പാട്ടുകള്‍ മാത്രമായിരുന്നു മൂസ പാടിയത്.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTകളിക്കളത്തില്‍ ഇഫ്താറുമായി ചെല്‍സി
23 March 2023 1:39 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT