Kerala

പൊതുവിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം: കെഎസ് ടിയു വനിതാ സമ്മേളനം

പൊതുവിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം: കെഎസ് ടിയു വനിതാ സമ്മേളനം
X

പെരിന്തല്‍മണ്ണ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കെ എസ് ടിയു സംസ്ഥാന വനിതാ സമ്മേളനം ആവശ്യപ്പെട്ടു. ഹൈടെക് പദ്ധതിക്ക് കോടികള്‍ ചെലവഴിച്ച സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. എല്ലാ വിദ്യാലയ ങ്ങളിലും സ്ത്രീ സൗഹൃദ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. സമ്മേളനം മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. പി അബ്ദുല്‍ ഹമീദ് എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തി. കെഎസ് ടിയു ശിഹാബ് തങ്ങള്‍ പ്രതിഭാ പുരസ്‌കാരം രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ കരുവാരക്കുണ്ട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സഫാ ഫെബിന് സമ്മാനിച്ചു. സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് സുഹറ പടിപ്പുരയ്ക്കു ഉപഹാരം നല്‍കി. സംഘാടക സമിതി ചെയര്‍മാന്‍ എ കെ മുസ്തഫ അധ്യക്ഷത വഹിച്ചു. കെഎസ് ടിയു പ്രസിഡന്റ് എ കെ സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി വി കെ മൂസ, ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്ല വാവൂര്‍, ഖജാഞ്ചി കരീം പടുകുണ്ടില്‍, അഡ്വ. എസ് സലാം, എ കെ നാസര്‍, ഉസ്മാന്‍ താമരത്ത്, പി കെ അബൂബക്കര്‍ ഹാജി, ഡോ. ജി രമേഷ്, പി ടി എം ശറഫുന്നിസ, എസ് ശോഭിത, പി കെ സമീന, സക്കീന ആസാദ് സംസാരിച്ചു.

വിദ്യാഭ്യാസ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ എം സാലിഹ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അതിഥിയായി. 'വിദ്യാഭ്യാസം; ഒരു സ്ത്രീപക്ഷ വായന' ഡോ. പി ഗീത അവതരിപ്പിച്ചു. എം അഹമ്മദ്, പി കെ അസീസ്, ബഷീര്‍ ചെറിയാണ്ടി, എ സി അതാഉല്ല, പി കെ എം ഷഹീദ്, പി വി ഹുസയ്ന്‍, ഹമീദ് കൊമ്പത്ത്, കെ എം അബ്ദുല്ല, സി എം അലി, സി ഇ റഹീന, എം എ സെയ്ദ് മുഹമ്മദ്, എം എസ് സിറാജ്, മജീദ് കാടേങ്ങല്‍, സിദ്ദീഖ് പാറോക്കോട് സംസാരിച്ചു.



Next Story

RELATED STORIES

Share it