Kerala

ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും;ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചെന്ന് ഇ ഡി

ഡിപ്ലോമാറ്റിക് ബാഗേജില്‍ കള്ളക്കടത്ത് സാധനങ്ങളാണെന്ന് അറിഞ്ഞുകൊണ്ടാണ് ശിവശങ്കര്‍ ഇടപെട്ടതെന്ന് വ്യക്തമല്ലെന്നും ഇ ഡി വ്യക്തമാക്കുന്നു.ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലും അന്വേഷണവും അനിവാര്യമാണെന്നും ഇ ഡി വ്യക്തമാക്കുന്നു.സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് ശിവങ്കറാണെന്നും ഇതിന് ശിവശങ്കര്‍ പ്രത്യേക താല്‍പര്യം കാണിച്ചതായും ഇ ഡി വ്യക്തമാക്കുന്നു

ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും;ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചെന്ന് ഇ ഡി
X

കൊച്ചി: യുഎഇയില്‍ നിന്നും തിരുവനന്തപരും വിമാത്താവളത്തില്‍ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ ഇടപെട്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ബാഗേജ് വിട്ടു കിട്ടുന്നതിനായി സ്വപ്‌നയുടെ ആവശ്യപ്രകാരം കസ്റ്റംസിന്റെ ഉന്നത ഉദ്യോഗസ്ഥനെ ശിവശങ്കര്‍ വിളിച്ചതായും ഇ ഡി വ്യക്തമാക്കുന്നു.ഡിപ്ലോമാറ്റിക് ബാഗേജില്‍ കള്ളക്കടത്ത് സാധനങ്ങളാണെന്ന് അറിഞ്ഞുകൊണ്ടാണ് ശിവശങ്കര്‍ ഇടപെട്ടതെന്ന് വ്യക്തമല്ലെന്നും ഇ ഡി വ്യക്തമാക്കുന്നു.ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലും അന്വേഷണവും അനിവാര്യമാണെന്നും ഇ ഡി വ്യക്തമാക്കുന്നു.സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് ശിവങ്കറാണെന്നും ഇതിന് ശിവശങ്കര്‍ പ്രത്യേക താല്‍പര്യം കാണിച്ചതായും ഇ ഡി വ്യക്തമാക്കുന്നു.

സ്വപ്ന കൈക്കലാക്കിയ കള്ളപ്പണത്തില്‍ ശിവശങ്കര്‍കൂടി ഉള്‍പ്പെട്ടതാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇ ഡി വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ചചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ലെന്നും ഇ ഡി വ്യക്തമാക്കുന്നു.ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത വരുത്താന്‍ ശിവശങ്കറെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ ഡി വ്യക്തമാക്കുന്നു.ശിവശങ്കറിനെ ഇന്ന് രാവിലെ 11 മണിയോടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ശിവശങ്കറിനെ ഹാജരാക്കും.ശിവശങ്കറിനെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്നും ഇ ഡി കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം.ഇ ഡി ക്കു പിന്നാലെ കസ്റ്റംസും ഇന്ന് ശിവശങ്കറിന്റെ അറസ്റ്റ് രേഖപെടുത്തുമെന്നാണ് വിവരം.എന്‍ ഐ എയും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

Next Story

RELATED STORIES

Share it