- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റേഷന്കാര്ഡ് അടിയന്തരമായി നല്കുന്നത് ഒരിടത്തും കാര്ഡില്ലാത്തവര്ക്ക്
അംഗങ്ങളെ കുറവ് ചെയ്ത് പുതിയ കാര്ഡുണ്ടാക്കുന്ന അപേക്ഷകള് പരിഗണിക്കില്ല. ഒരിടത്തും റേഷന്കാര്ഡില്ലാത്ത കുടുംബങ്ങള് അക്ഷയ കേന്ദ്രങ്ങള് വഴിയോ സിറ്റിസണ് ലോഗിന് വഴിയോ ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില് ഒരിടത്തും റേഷന്കാര്ഡില്ലാത്ത കുടുംബങ്ങള്ക്കാണ് അടിയന്തരമായി റേഷന്കാര്ഡ് നല്കാന് തീരുമാനിച്ചിട്ടുള്ളതെന്ന് സിവില് സപ്ലൈസ് ഡയറക്ടര് അറിയിച്ചു. റേഷന്കാര്ഡ് സംബന്ധമായ മറ്റ് അപേക്ഷകള് സ്വീകരിക്കുന്നത് സംബന്ധിച്ച് നിലവിലെ ലോക്ക് ഡൗണ് മാറുന്ന മുറയ്ക്ക് തീരുമാനിക്കും. അംഗങ്ങളെ കുറവ് ചെയ്ത് പുതിയ കാര്ഡുണ്ടാക്കുന്ന അപേക്ഷകള് പരിഗണിക്കില്ല. ഒരിടത്തും റേഷന്കാര്ഡില്ലാത്ത കുടുംബങ്ങള് അക്ഷയ കേന്ദ്രങ്ങള് വഴിയോ സിറ്റിസണ് ലോഗിന് വഴിയോ ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം.
താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫിസുകളിലും നേരിട്ട് അപേക്ഷകള് സ്വീകരിക്കുന്നതല്ല. നിലവിലെ സാഹചര്യത്തില് റേഷന്കാര്ഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിന് ബുദ്ധിമുട്ടായതിനാല് ആധികാരികത സംബന്ധിച്ച് പൂര്ണ ഉത്തരവാദിത്വം അപേക്ഷകനായിരിക്കുമെന്നും തെറ്റായ വിവരങ്ങള് നല്കിയാല് ശിക്ഷാനടപടികള്ക്ക് വിധേയരാവുന്നതായിരിക്കുമെന്ന സത്യവാങ്മൂലം കൂടി അപേക്ഷയോടൊപ്പം സമര്പ്പിക്കണം. ഒരു കുടുംബത്തില് ഒന്നിലധികം കാര്ഡുകള് ലഭിക്കുന്നതിന് അപേക്ഷ സമര്പ്പിക്കരുത്. തുടര്ന്നുള്ള പരിശോധനയില് നല്കിയ വിവരങ്ങള് തെറ്റാണെന്ന് ബോധ്യപ്പെടുന്നപക്ഷം ശിക്ഷാനടപടികള് സ്വീകരിക്കും.
അപേക്ഷയോടൊപ്പം എല്ലാ കുടുംബാംഗങ്ങളുടെയും ആധാറിന്റെ പകര്പ്പ് ഉള്പ്പെടുത്തണം. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസില്നിന്നും അറിയിപ്പ് ലഭിച്ച ശേഷം മാത്രം ഓഫിസിലെത്തി കാര്ഡ് കൈപ്പറ്റണം. ഓഫിസിലെത്തുമ്പോള് ആരോഗ്യമന്ത്രാലയം നിഷ്കര്ഷിച്ചിട്ടുള്ള സാമൂഹിക അകലം പാലിച്ച്, മാസ്ക് ധരിച്ച്, സോപ്പ് വെള്ളം എന്നിവ കൊണ്ട് കൈകഴുകണം. ഒരുസമയം ഒരാള് എന്ന ക്രമത്തില് മാത്രമേ ഓഫിസിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
RELATED STORIES
ഓപ്പറേഷൻ സിന്ദൂരിൽ ചർച്ചയ്ക്ക് തയ്യാർ: കേന്ദ്രമന്ത്രി കിരൺ റിജിജു
20 July 2025 9:37 AM GMT''അതുല്യയെ ഉപദ്രവിച്ചിട്ടില്ലെന്ന് പറയില്ല; മരണത്തില് ദുരൂഹതയുണ്ട്''- ...
20 July 2025 9:32 AM GMTധര്മസ്ഥലയിലെ കൊലപാതകങ്ങള്: പ്രത്യേക പോലിസ് സംഘം രൂപീകരിച്ചു
20 July 2025 9:07 AM GMTസ്കൂൾ സമയമാറ്റത്തിൽ ചർച്ച ബുധനാഴ്ച
20 July 2025 8:22 AM GMTഅല് സുവായ്ദയില് നിന്നും അറബ് മിലിഷ്യകളെ മാറ്റി സിറിയന് സര്ക്കാര്
20 July 2025 8:06 AM GMTനിമിഷപ്രിയയുടെ മോചനം; മധ്യസ്ഥ സംഘത്തെ യെമനിലേക്ക്...
20 July 2025 7:50 AM GMT