- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19 പ്രതിരോധം: പട്ടികവിഭാഗങ്ങൾക്ക് അടിയന്തര സഹായമെത്തിക്കും
60 വയസിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ ഊരുകളില്‍ ഉള്ളവര്‍ക്ക് പ്രത്യേക പോഷകാഹാര കിറ്റ് നല്‍കും.

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലകളില്‍ കോവിഡ് 19 പ്രതിരോധത്തിനും അടിയന്തര സഹായത്തിനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പട്ടികജാതി സങ്കേതങ്ങളിലും പട്ടികവര്‍ഗ്ഗ ഊരുകളിലും പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനും അവരെ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിനും രണ്ട് വകുപ്പുകളിലെയും പ്രമോട്ടര്‍മാരെ ചുമതലപ്പെടുത്തി.
രണ്ട് വകുപ്പിലും നിലവില്‍ 31.03.2020 ന് അവസാനിക്കുന്ന പ്രമോട്ടര്‍മാരുടെ സേവന കാലാവധി നിലവിലെ സാഹചര്യം കണക്കിലെടുത്ത് 31.05.2020 വരെ ദീര്‍ഘിപ്പിച്ചുനല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പിന്‍റെ സഹകരണത്തോടെ പട്ടികജാതി സങ്കേതങ്ങളിലും പട്ടികവര്‍ഗ്ഗ ഊരുകളിലും കോവിഡ് പ്രതിരോധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അതോടൊപ്പം സങ്കേതങ്ങളും ഊരുകളും സന്ദര്‍ശിച്ച് പ്രമോട്ടര്‍മാര്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടോയെന്ന് കണ്ടെത്തുകയും യാത്രാവിവരങ്ങള്‍ ശേഖരിക്കുകയും അത് ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്യും.
പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളും മറ്റ് പ്രതിരോധ, പ്രചരണ പ്രവര്‍ത്തനങ്ങളും ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനും അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാരെയും പ്രൊജക്ട് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി. ഐസലേഷനിലോ നിരീക്ഷണത്തിലോ കഴിയുന്ന പട്ടികവിഭാഗം കുടുംബങ്ങള്‍ക്ക് അതിജീവനത്തിന് സഹായം ആവശ്യമുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തിന്‍റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ സഹകരണത്തോടെ അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
60 വയസിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ ഊരുകളില്‍ ഉള്ളവര്‍ക്ക് പ്രത്യേക പോഷകാഹാര കിറ്റ് നല്‍കും. 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം വന്‍പയര്‍, 500 ഗ്രാം കടല, 500 ഗ്രാം ശര്‍ക്കര, 500 ഗ്രാം വെളിച്ചെണ്ണ, രണ്ട് കിലോ നുറുക്ക് ഗോതമ്പ് എന്നിവയാകും ഒരു കിറ്റില്‍ ഉണ്ടാവുക. ഇതിന് പുറമെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം പ്രകാരം ആവശ്യമുള്ള എല്ലാ ഊരുകളിലും ഭക്ഷണ സാധനങ്ങള്‍ നല്‍കും. ഏതെങ്കിലും തൊഴില്‍ ചെയ്തിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടെങ്കില്‍ അവരെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴില്‍ ലഭ്യത ഉറപ്പുവരുത്തും.
രണ്ട് വകുപ്പിന്‍റെയും കീഴിലുള്ള ഹോസ്റ്റലുകളുടെയും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെയും പ്രവര്‍ത്തനം നിലവില്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി കരുതിയിരുന്ന ഭക്ഷ്യധാന്യങ്ങള്‍ അവര്‍ക്ക് തന്നെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 5 ന് ഊരുകളില്‍ കൂട്ടം കൂടാതെ ഓരോ വീട് മാത്രം കേന്ദ്രീകരിച്ച് അവരവരുടെ പാരമ്പര്യ വാദ്യോപകരണങ്ങള്‍ വായിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ അനുമോദിക്കും. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ രണ്ട് വകുപ്പിന്‍റെയും എല്ലാ ഓഫീസുകളിലും പ്രമോട്ടര്‍മാര്‍ മുഖേന സങ്കേതങ്ങളിലും ഊരുകളിലും നടപ്പാക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















