Kerala

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയില്‍

ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യംചെയ്ത് തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതരാണ് ഹൈക്കോടതിയെ സമീപിച്ചത്. 12 പേരെ കൊലപ്പെടുത്തുകയും കാഴ്ചയില്ലാതാവുകയുംം ചെയ്ത ആന സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപോര്‍ട്ട്.

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയില്‍
X

കൊച്ചി: തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പില്‍നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരേ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യംചെയ്ത് തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതരാണ് ഹൈക്കോടതിയെ സമീപിച്ചത്. 12 പേരെ കൊലപ്പെടുത്തുകയും കാഴ്ചയില്ലാതാവുകയുംം ചെയ്ത ആന സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപോര്‍ട്ട്. എന്നാല്‍, ശാസ്ത്രീയ പരിശോധനകള്‍ നടത്താതെയാണ് ആനയ്ക്ക് കാഴ്ചയില്ലെന്ന് മോണിറ്ററിങ് കമ്മിറ്റി നിലപാടെടുക്കുന്നതെന്നാണ് ദേവസ്വത്തിന്റെ വാദം. കേസില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാവും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് വിലക്കിയാല്‍ ഇനി മുതല്‍ ആനകളെ എഴുന്നള്ളിപ്പിന് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ആന ഉടമകള്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചിട്ടുണ്ട്. ആന ഉടമകള്‍ക്കും തൃശൂരിലെ ജനങ്ങള്‍ക്കും സന്തോഷകരമായ ഒരു തീരുമാനത്തിലെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. ആന ഉടമകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് കടകംപള്ളി ഇക്കാര്യം അറിയിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനെതിരായ ഹരജി ഹൈക്കോടതി പരിഗണിച്ച ശേഷം ആന ഉടമകള്‍ യോഗം ചേര്‍ന്നായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

Next Story

RELATED STORIES

Share it