Kerala

കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പൂര്‍ണമായും വൈദ്യുതി മുടങ്ങും

ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത് കാരണം അരീക്കോട് 220 കെവി ലൈനും കുറ്റിയാടി ഉല്‍പാദന നിലയത്തില്‍ വെള്ളം കയറിയതിനാല്‍ 110 കെവി ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്ന സാഹചര്യത്തിലാണ് വൈദ്യുതി വിതരണം പൂര്‍ണമായും നിര്‍ത്തിവച്ചത്.

കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പൂര്‍ണമായും വൈദ്യുതി മുടങ്ങും
X

കണ്ണൂര്‍: പ്രളയസാഹചര്യം പരിഗണിച്ച് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പൂര്‍ണമായും വൈദ്യുതി വിതരണം നിര്‍ത്തിവച്ചു. ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത് കാരണം അരീക്കോട് 220 കെവി ലൈനും കുറ്റിയാടി ഉല്‍പാദന നിലയത്തില്‍ വെള്ളം കയറിയതിനാല്‍ 110 കെവി ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്ന സാഹചര്യത്തിലാണ് വൈദ്യുതി വിതരണം പൂര്‍ണമായും നിര്‍ത്തിവച്ചത്. വിതരണം പുനസ്ഥാപിക്കാനും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് വൈദ്യതി വകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേ സമയം സംസ്ഥാനം മുഴുവന്‍ വൈദ്യുതി മുടങ്ങുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. ഇത്തരത്തിലുള്ള വ്യാജസന്ദേശം പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it