Kerala

മെഷീന്‍ ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ ഭൂഗര്‍ഭ കേബിളില്‍ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു; 4 പേര്‍ക്ക് പരിക്കേറ്റു

കണിയാവേലി തോടിന് സമീപം കലുങ്ക് പണിയുന്നതിനായി മെഷീന്‍ ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടയിലാണ് കെഎസ്ഇബിയുടെ ഭൂഗര്‍ഭ ലൈനില്‍ മെഷീന്‍ തട്ടി് മുത്തുരുളാണ്ടിക്ക് ഷോക്കേറ്റത്.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ അംഗ വിദഗ്ധസമിതിയെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍

മെഷീന്‍ ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ ഭൂഗര്‍ഭ കേബിളില്‍ നിന്നും ഷോക്കേറ്റ് തൊഴിലാളി  മരിച്ചു; 4 പേര്‍ക്ക് പരിക്കേറ്റു
X

കൊച്ചി: വൈറ്റില ചക്കരപ്പറമ്പിന് സമീപം വോഗര്‍ മെഷീന്‍ ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ കെ എസ് ഇ ബിയുടെ ഭൂഗര്‍ഭ ലൈനില്‍ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി മുത്തുരുളാണ്ടി (21) ആണ് മരിച്ചത്. പരിക്കേറ്റ നാലുപേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കണിയാവേലി തോടിന് സമീപം കലുങ്ക് പണിയുന്നതിനായി മെഷീന്‍ ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടയില്‍ കെ എസ് ഇ ബിയുടെ ഭൂഗര്‍ഭ ലൈനില്‍ മെഷീന്‍ തട്ടിയാണ് മുത്തുരുളാണ്ടിക്ക് ഷോക്കേറ്റത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റു നാലുപേര്‍ക്കും ഷോക്കേറ്റു. ഇവരും ദൂരേയക്ക് തെറിച്ചു വീണു. തുടര്‍ന്ന് അഞ്ചു പേരെയും സമീപത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുത്തുരുളാണ്ടി യുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.വൈറ്റിലയില്‍ നിന്നും കോണ്‍ട്രാക്ടറുടെ കീഴില്‍ ജോലിക്ക് വന്നവരാണ് അപകടത്തില്‍ പെട്ടത്. പാലാരിവട്ടം പോലിസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാതെയാണ് അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നതെന്ന് വ്യാപകമായി പരാതിയുണ്ട്. സംഭവത്തില്‍ കേസെടുത്തതായും പോലിസ് പറഞ്ഞു.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ അംഗ വിദഗ്ധസമിതിയെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, സീനിയര്‍ ടൗണ്‍ പ്ലാനര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍ സമിതി രണ്ടു ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു

Next Story

RELATED STORIES

Share it