Kerala

തിരഞ്ഞെടുപ്പ് വിജയാഘോഷം; ഇടുക്കിയില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

തിരഞ്ഞെടുപ്പ് വിജയാഘോഷം; ഇടുക്കിയില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ
X

ഇടുക്കി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വിജയം ആഘോഷിക്കാന്‍ ഇടുക്കിയില്‍ ഡിവൈഎഫ്‌ഐയുടെ വകയായി ഡിജെ പാര്‍ട്ടിയും. ഇടുക്കി ഉടുമ്പന്നൂര്‍ ടൗണിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡിവൈഎഫ്‌ഐ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. 200 ഓളം പേര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തതായാണ് വീഡിയോ ദൃശ്യങ്ങളില്‍നിന്നും വ്യക്തമാവുന്നത്. ജില്ലയിലൊട്ടാകെ എല്‍ഡിഎഫിനുണ്ടായ വലിയ വിജയം ആഘോഷിക്കുകയായിരുന്നു പ്രവര്‍ത്തകര്‍.

കൊടികള്‍ വീശുന്നതും നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഡിവൈഎഫ്‌ഐ ഉടുമ്പന്നൂര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഡിജെയുടെ ദൃശ്യങ്ങള്‍ അവര്‍തന്നെ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ വ്യാപകവിമര്‍ശനമുയരുകയും ഇത് നീക്കുകയും ചെയ്തിട്ടുണ്ട്. നാട്ടുകാരില്‍ ചിലര്‍ ഇത് പോലിസിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇടപെടലുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

Next Story

RELATED STORIES

Share it