Kerala

ജനവിധി 2026: പോളിങ് 62.71% കടന്നു

എല്ലാ ജില്ലകളിലും പോളിങ് 50% പിന്നിട്ടു

ജനവിധി 2026: പോളിങ് 62.71% കടന്നു
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. വൈകിട്ട് മൂന്നുമണി വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 62.71% പോളിങ് രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും പോളിങ് 50% പിന്നിട്ടു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. പത്തനംതിട്ട ജില്ലയിലാണ് കുറവ്. പോളിങ് 90 ശതമാനം വരെ ഉയരാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അഭിപ്രായപ്പെട്ടു.

140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ഥികള്‍ 23 ദിവസം നടത്തിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും.

Next Story

RELATED STORIES

Share it