പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസ്; ഡിഎന്‍എ ഫലം നെഗറ്റീവായതോടെ പതിനെട്ടുകാരന് ജാമ്യം
പീഡനത്തിനിരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്റിലായത്.

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ ഡിഎന്‍എ ഫലം നെഗറ്റീവായതോടെ പതിനെട്ടുകാരന് ജാമ്യം. മുപ്പത്തിയഞ്ച് ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് പ്ലസ് ടു വിദ്യാര്‍ഥിയായ മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ശ്രീനാഥിന്റെ നിരപരാധിത്വം തെളിഞ്ഞത്. കേസില്‍ നിരപരാധിയാണെന്നും സത്യം പുറത്തുവന്നുവന്നതില് സന്തോഷമുണ്ടെന്നും ശ്രീനാഥും കുടുംബവും പറഞ്ഞു.
പീഡനത്തിനിരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്റിലായത്. ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് ശ്രീനാഥിന് സ്വന്തം ജാമ്യത്തില്‍ പോക്സോ കോടതി വിട്ടയച്ചത്.
സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും യഥാര്‍ത്ഥ പ്രതിയെ ഉടന്‍ കണ്ടെത്തണമെന്നുമാണ് ശ്രീനാഥിന്റെ കുടുംബം ആവശ്യപ്പെടുന്നത്. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.
RELATED STORIES
മൊറോക്കോ ഭൂകമ്പം: ദുരിതചിത്രങ്ങളിലൂടെ
9 Sep 2023 11:05 AM GMTകുഞ്ഞൂഞ്ഞിനെ ഒരുനോക്കുകാണാന്‍...
18 July 2023 10:06 AM GMTമഴ പറഞ്ഞ കഥ; ശ്രദ്ധേയമായി ദേശീയ ഫോട്ടോഗ്രാഫി എക്സിബിഷന്
20 Sep 2022 2:07 PM GMTഫോട്ടോ സ്റ്റോറി: ലക്ഷ്യം തെറ്റാത്ത ചുവടുകളുമായി പോപുലർ ഫ്രണ്ട്...
17 Sep 2022 1:54 PM GMTഒറ്റദിവസത്തെ പെരുമഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍; സംസ്ഥാനത്തെ...
29 Aug 2022 4:57 AM GMTഫോട്ടോ സ്റ്റോറി: ഗസയില്‍ ഇസ്രായേല്‍ നരനായാട്ട് തുടരുന്നു
6 Aug 2022 9:09 AM GMT