- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണിന് ശേഷവും കേരളത്തിലെ എട്ട് ജില്ലകളിൽ നിയന്ത്രണം തുടർന്നേക്കും
കേരളത്തിൽ ഏഴ് ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി ലിസ്റ്റ് ചെയ്തത്. ഈ പട്ടികയിലേക്ക് തൃശ്ശൂരിനെ കൂടി ഉൾപ്പെടുത്തിയതോടെയാണ് കേരളത്തിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം എട്ടായത്.

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിന് ശേഷവും കേരളത്തിലെ എട്ട് ജില്ലകളിൽ കടുത്ത നിയന്ത്രണം തുടർന്നേക്കുമെന്ന് സൂചന. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഇന്നത്തെ കേന്ദ്ര മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച കൂടുതൽ തീരുമാനങ്ങളുണ്ടാവും.
ഈ ജില്ലകളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ തുടരണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. രാജ്യത്ത് ഏറെ രോഗികളുള്ള 62 ജില്ലകൾ അടച്ചിടാനാണ് തീരുമാനം. ഈ ജില്ലകളെയാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിൽ ഏഴ് ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി ലിസ്റ്റ് ചെയ്തത്. ഈ പട്ടികയിലേക്ക് തൃശ്ശൂരിനെ കൂടി ഉൾപ്പെടുത്തിയതോടെയാണ് കേരളത്തിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം എട്ടായത്.
ലോക്ക് ഡൗൺ ആരംഭിച്ചതിനുശേഷവും ഇവിടെ നിന്നുള്ള പോസിറ്റീവ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർക്കശമാക്കുന്നത്. ഇന്ത്യയിൽ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏപ്രിൽ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















