Kerala

റിസോര്‍ട്ടിലെ ഇരട്ടക്കൊല: മുഖ്യപ്രതി ബോബിന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ മധുരയില്‍നിന്നാണ് ഇയാളെ പോലിസ് പിടികൂടിയത്. പ്രതിയുമായി പോലിസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് ഉള്‍പ്പടെയുള്ള ആരംഭിക്കുമെന്നാണ് വിവരം.

റിസോര്‍ട്ടിലെ ഇരട്ടക്കൊല: മുഖ്യപ്രതി ബോബിന്‍ അറസ്റ്റില്‍
X

ഇടുക്കി: ചിന്നക്കനാല്‍ ഗ്യാപ് റോഡിന് സമീപം ഏലത്തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൂപ്പാറ നടുപ്പാറയില്‍ ഏലത്തോട്ടം ഉടമയും തൊഴിലാളിയും കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി കുളപ്പാറച്ചാല്‍ പഞ്ഞിപ്പറമ്പില്‍ ബോബിനെ (30) അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ മധുരയില്‍നിന്നാണ് ഇയാളെ പോലിസ് പിടികൂടിയത്. പ്രതിയുമായി പോലിസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് ഉള്‍പ്പടെയുള്ള ആരംഭിക്കുമെന്നാണ് വിവരം.

മുഖ്യപ്രതി പിടിയിലായതോടെ കൊലപാതകം നടത്തിയതിന്റെ പിന്നിലുള്ള ഉദ്ദേശത്തെക്കുറിച്ച് വ്യക്തത ലഭിക്കും. ഇതുവരെ എന്തിനാണ് പ്രതി കൊല നടത്തിയത് എന്നതിനെക്കുറിച്ച് പോലിസിന് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ബോബിനെ കണ്ടെത്താന്‍ സൈബര്‍ സെല്ലുമായി ചേര്‍ന്ന് ബോബിന്റെ ഫോണ്‍ നമ്പര്‍ പോലിസ് ട്രേസ് ചെയ്തിരുന്നു. ബോബിനായി പോലിസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാട് അതിര്‍ത്തിയിലും വയനാട്ടിലും പോലിസ് അന്വേഷണം ഊര്‍ജിതമാക്കിവരവെയാണ് വ്യാഴാഴ്ച രാത്രി 10.30 ഓടെ മധുരയില്‍നിന്ന് ഇയാള്‍ പിടിയിലാവുന്നത്.

ഏലത്തോട്ടം ഉടമ ജേക്കബ് വര്‍ഗീസ് (40), തൊഴിലാളിയായ മുത്തയ്യ (55) എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചയാണ് ഏലത്തോട്ടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊലയാളിക്ക് സഹായം ചെയ്തുകൊടുത്ത ദമ്പതികളായ ഇസ്രബേല്‍ (30), ഭാര്യ കപില (23) എന്നിവരെ പോലിസ് കഴിഞ്ഞദിവസം അറസ്്റ്റുചെയ്തിരുന്നു. ഇവരാണ് ഇരട്ടക്കൊല നടത്തിയത് ബോബിനാണെന്ന് പോലിസിന് മൊഴി നല്‍കിയത്. ബോബിനെ ഒളിവില്‍ കഴിയാനും ഏലം വില്‍ക്കാനും സഹായിച്ചെന്നും പ്രതിഫലമായി 25,000 രൂപ കിട്ടിയെന്നും ദമ്പതികള്‍ പോലിസിനോട് സമ്മതിച്ചു. ഈ സാഹചര്യത്തിലാണ് ദമ്പതികളെ പോലിസ് അറസ്റ്റുചെയ്യാന്‍ തീരുമാനിച്ചത്. കൊലപാതകത്തിനുശേഷം കപിലയുടെ ശാന്തന്‍പാറ ചേരിയാര്‍ കറുപ്പന്‍കോളനിയിലെ വീട്ടിലാണു ബോബിന്‍ താമസിച്ചതെന്നും പോലിസിന് വിവരം ലഭിച്ചിരുന്നു.

Next Story

RELATED STORIES

Share it