Kerala

ഇടപ്പള്ളി -മൂത്തകുന്നം ഹൈവേയുടെ പേരില്‍ കുടുംബങ്ങളെ വീണ്ടും കുടിയിറക്കുന്നു;സര്‍ക്കാരിന് താക്കീതായി എസ് ഡി പി ഐ യുടെ പ്രതിഷേധ സംഗമം

പിണറായി വിജയന്‍ ഭൂ മാഫിയയുടെ ഏജന്റാകരുതെന്ന് എസ് ഡി പി ഐ.ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ പതിനൊന്നിടങ്ങളിലായി നടന്ന പ്രതിഷേധ സംഗമങ്ങളില്‍ വീണ്ടും ഇരകളാക്കപ്പെടുന്നവരുടെ രോഷം ഇരമ്പി. സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇരകളായവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ജനദ്രോഹപരമായ നിലപാടിനെതിരെയുള്ള താക്കീതു കൂടിയായി പ്രതിഷേധ സംഗമങ്ങള്‍ മാറുന്ന കാഴ്ചയാണ് കണ്ടത്.

ഇടപ്പള്ളി -മൂത്തകുന്നം ഹൈവേയുടെ പേരില്‍  കുടുംബങ്ങളെ വീണ്ടും കുടിയിറക്കുന്നു;സര്‍ക്കാരിന് താക്കീതായി എസ് ഡി പി ഐ യുടെ പ്രതിഷേധ സംഗമം
X

കൊച്ചി: ഇടപ്പള്ളി -മൂത്തകുന്നം ഹൈവേയുടെ പേരില്‍ ഒരിക്കല്‍ കുടിയിറക്കിയ ഇരകളായ കുടുംബങ്ങളെ വീണ്ടും കുടിയിറക്കാനുള്ള നീക്കത്തിനെതിരെ സര്‍ക്കാര്‍ ബി ഒ ടി ക്ക് ഒപ്പമെങ്കില്‍ ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി എസ് ഡി പി ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തി. ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ പതിനൊന്നിടങ്ങളിലായി നടന്ന പ്രതിഷേധ സംഗമങ്ങളില്‍ വീണ്ടും ഇരകളാക്കപ്പെടുന്നവരുടെ രോഷം ഇരമ്പി. സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇരകളായവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടിനെതിരെയുള്ള താക്കീതു കൂടിയായി പ്രതിഷേധ സംഗമങ്ങള്‍ മാറുന്ന കാഴ്ചയാണ് കണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭൂ മാഫിയയുടെ ഏജന്റാകരുതെന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ പറഞ്ഞു കൂനമ്മാവ് ജംഗ്ഷനില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടപ്പള്ളി ജംഗ്ഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍, തൈക്കാവ് ജംഗ്ഷനില്‍ ബാബു വേങ്ങൂര്‍, മഞ്ഞുമ്മല്‍ കവലയില്‍ പി പി മൊയ്തീന്‍ കുഞ്ഞ്, പട്ടണം കവലയില്‍ ഇര്‍ഷാന ഷനോജ്, മൂത്തകുന്നത്ത് റൈഹാനത്ത് ടീച്ചര്‍, പറവൂരില്‍ വി എം ഫൈസല്‍, പെരുമ്പടന്നയില്‍ സുധീര്‍ ഏലൂക്കര, ചെറിയപ്പിള്ളിയില്‍ റഷീദ് എടയപ്പുറം, വള്ളുവള്ളിയില്‍ അജ്മല്‍ കെ മുജീബ്, വരാപ്പുഴ യില്‍ ഷെമീര്‍ മാഞ്ഞാലി എന്നിവര്‍ സമര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുടൊയൊഴിപ്പിക്കല്‍ വിരുദ്ധ സമര സമിതി നേതാക്കളായ ഹാഷിം ചേന്ദാമ്പള്ളി, മുഹമ്മദ് നിയാസ്, രാജന്‍ ആന്റണി, സി വി ബോസ്, പി വി സുഗതന്‍, കെ വി നാണപ്പന്‍ പിള്ള, സത്യന്‍ മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍. ടോമി ചന്ദനപറമ്പ് ,രാജേഷ്, അഷ്‌റഫ് ചന്ദന സംസാരിച്ചു.

Next Story

RELATED STORIES

Share it