Kerala

എറണാകുളത്ത് നിര്‍ത്തിയിട്ടിരുന്ന ലോറികളില്‍ നിയന്ത്രണം വിട്ട് തടി ലോറി ഇടിച്ചു രണ്ട് പേര്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെ 4.30 യോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും നിന്നും ലോഡുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി ലോറിയാണ് അപകടത്തില്‍ പെട്ടത്. ദേശീയ പാതയ്ക്കരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറികളില്‍ നിയന്ത്രണം വിട്ട് തടി ലോറി ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു

എറണാകുളത്ത്  നിര്‍ത്തിയിട്ടിരുന്ന ലോറികളില്‍  നിയന്ത്രണം വിട്ട് തടി ലോറി ഇടിച്ചു രണ്ട് പേര്‍ മരിച്ചു
X

കൊച്ചി: ഇടപ്പള്ളി -അരൂര്‍ ദേശീയപാതയില്‍ എറണാകുളം നെട്ടൂരില്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറികളില്‍ തടി ലോറി ഇടിച്ചു ഡ്രൈവറും ക്ലീനറും പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ ഡ്രൈവര്‍ ജോണ്‍, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30 യോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും പെരുമ്പാവൂരിലേക്ക് ലോഡുമായി പോകുകയായിരുന്ന തടി ലോറിയാണ് അപകടത്തില്‍ പെട്ടത്. ദേശീയ പാതയ്ക്കരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറികളില്‍ നിയന്ത്രണം വിട്ട് തടി ലോറി ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.

സമീപത്തുള്ള ഷീറ്റ് കമ്പനിയില്‍ ഇറക്കാന്‍ ലോഡുമായി ആന്ധ്രയില്‍ നിന്നും വന്ന ലോറികളാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഇടിയുടെ ആഘാതത്തില്‍ പാര്‍ക്കു ചെയ്തിരുന്ന ഒരു ലോറി സര്‍വീസ് റോഡിലേക്ക് ഇറങ്ങി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിലില്‍ ഇടിച്ചു നിന്നു.ഇതിനു സമീപത്തു തന്നെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയില്‍ ഇടിച്ചാണ് തടി ലോറി നിന്നത്‌. അപകടം കണ്ട്‌ ഓടിയെത്തിയ നാട്ടുകാരും ഇവര്‍ വിവരമറിയിച്ചതനുസരിച്ചെത്തിയ അഗ്നിശമന സേനയും ചേര്‍ന്ന് ലോറി വെട്ടിപ്പൊളിച്ച്് ഉള്ളില്‍ നിന്നും ജോണിനെയും, വര്‍ഗീസിനെയും പുറത്തെടുത്തുവെങ്കിലും സംഭവ സ്ഥലത്തു വെച്ചുതന്നെ ഇവര്‍ മരിച്ചിരുന്നു.രണ്ട് പേരുടെയും മൃതദേഹങ്ങള്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. പനങ്ങാട് പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it