Kerala

ഇടപ്പള്ളിയിലെ ആമസോണ്‍ ഫ്രാഞ്ചൈസി- എസ്ഡിടിയു തൊഴില്‍തര്‍ക്കം ഒത്തുതീര്‍പ്പായി

ഡിപ്പെന്റോ കമ്പനി മാനേജ്‌മെന്റും എഡിടിയു ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കപരിഹാരമുണ്ടായത്. ഡിപ്പെന്റോ കമ്പനിയിലെ എസ്ഡിടിയു തൊഴിലാളികളായ ഹാരിസ്, ഫത്താഹുദ്ദീന്‍ എന്നിവരെ മാനേജ്‌മെന്റ് അകാരണമായി ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

ഇടപ്പള്ളിയിലെ ആമസോണ്‍ ഫ്രാഞ്ചൈസി- എസ്ഡിടിയു തൊഴില്‍തര്‍ക്കം ഒത്തുതീര്‍പ്പായി
X

കൊച്ചി: ഇടപ്പള്ളിയിലെ ആമസോണ്‍ ഫ്രാഞ്ചൈസിയായ ഡിപ്പെന്റോയും സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) തൊഴിലാളികളും തമ്മിലുണ്ടായിരുന്ന തൊഴില്‍തര്‍ക്കം ഒത്തുതീര്‍പ്പായി. ഡിപ്പെന്റോ കമ്പനി മാനേജ്‌മെന്റും എഡിടിയു ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കപരിഹാരമുണ്ടായത്. ഡിപ്പെന്റോ കമ്പനിയിലെ എസ്ഡിടിയു തൊഴിലാളികളായ ഹാരിസ്, ഫത്താഹുദ്ദീന്‍ എന്നിവരെ മാനേജ്‌മെന്റ് അകാരണമായി ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിടിയു കഴിഞ്ഞ മാസം 22ന് കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഒരാഴ്ചയായിട്ടും മറുപടി ലഭിക്കാത്തതിനാല്‍ എസ്ഡിടിയു തൃക്കാക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 30ന് ഡിപ്പെന്റോ ഓഫിസിനു മുമ്പില്‍ സമരപ്രഖ്യാപനം നടത്തി.

ഈമാസം അഞ്ചുമുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് കമ്പനി മാനേജ്‌മെന്റ് തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാമെന്നും മുന്‍കാലപ്രാബല്യത്തോടെയുള്ള ജോലിസംവിധാനമൊരുക്കാമെന്നും മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തുടര്‍സമരപരിപാടികള്‍ താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി യൂനിയന്‍ അറിയിച്ചു. ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്കുവേണ്ടി എസ്ഡിടിയു എറണാകുളം ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം, ജില്ലാ സമിതി അംഗം റഫീഖ് വിടാക്കുഴ, തൃക്കാക്കര മേഖലാ പ്രസിഡന്റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി എം എസ് അലി, ഹാരീസ് ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it